കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിക്കുമെന്ന പ്രഖ്യപനത്തിനി പിന്നാലെ ലക്ഷക്കണക്കിന് റെയിൽവേ ജീവനക്കാർക്ക് ലോട്ടറി. റെയിൽവേ ബോർഡ് ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 4% വർധിപ്പിച്ചു. റെയിൽവേ ബോർഡ് ക്ഷാമബത്ത 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വർധിപ്പിച്ച ക്ഷാമബത്ത 2023 ജൂലൈ 1 മുതൽ എന്ന മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കും. ജൂലൈ മുതൽ ഇതുവരെയുള്ള കുടിശ്ശികയും അടുത്ത മാസത്തെ ശമ്പളത്തിൽ വർദ്ധിപ്പിച്ച ക്ഷാമബത്തയും ജീവനക്കാർക്ക് ലഭിക്കും. കേന്ദ്ര മന്ത്രിസഭ അടുത്തിടെ റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് പ്രഖ്യാപിച്ചിരുന്നു.


ക്ഷാമബത്ത 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി


റെയിൽവേ ജീവനക്കാർക്ക് നൽകേണ്ട ക്ഷാമബത്ത നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ 42 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ് ഓൾ ഇന്ത്യ റെയിൽവേ, പ്രൊഡക്ഷൻ യൂണിറ്റുകളിലെ ജനറൽ മാനേജർമാർക്കും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്കും കത്തയച്ചിരുന്നു. കേന്ദ്ര മന്ത്രിസഭ ഏകദേശം 15,000 കോടി രൂപയുടെ ബോണസ് അംഗീകരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് റെയിൽവേ ബോർഡിന്റെ ഈ പ്രഖ്യാപനം.


സംഘടനകൾ സ്വാഗതം ചെയ്തു


ദീപാവലിക്ക് മുന്നോടിയായുള്ള ഈ പ്രഖ്യാപനത്തെ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. ജൂലൈ മുതൽ ജീവനക്കാർക്ക് ഡിഎ ലഭിക്കേണ്ടതായിരുന്നുവെന്നും അതിനാൽ അത് ജീവനക്കാരുടെ അവകാശമാണെന്നും ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡിഎ നൽകപ്പെടുന്നതെന്നും പണപ്പെരുപ്പം (തൊഴിലാളികളെ) ബാധിക്കുകയല്ല അതിന്റെ ലക്ഷ്യമെന്നും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ മെൻ ജനറൽ സെക്രട്ടറി എം രാഘവയ്യ പറഞ്ഞു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.