7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വലിയ ആശ്വാസം! ഈ തുകയ്ക്ക് Tax നൽകേണ്ടതില്ല
7th Pay Commission: കൊറോണ കാലത്ത് സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന LTC Cash Voucher പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ജീവനക്കാർക്ക് യാത്രാ അലവൻസിന് പകരം പണം നൽകും. ഈ തുകയ്ക്ക് ഒരു നികുതിയും ഇല്ല.
ഡൽഹി: 7th Pay Commission: കഴിഞ്ഞ ബജറ്റിൽ (Budget 2021) കേന്ദ്രസർക്കാർ കേന്ദ്ര ജീവനക്കാർക്ക് വലിയ ആശ്വാസം നൽകിയിരുന്നു. ജീവനക്കാർക്കുള്ള ട്രാവലിംഗ് അലവൻസ് (Travelling allowance) ലീവ് സ്കീമിൽ സർക്കാർ ക്യാഷ് വൗച്ചർ സ്കീം (LTC Cash Voucher Scheme) ബജറ്റ് 2021-ൽ പ്രഖ്യാപിച്ചിരുന്നു. ഈ തുകയ്ക്ക് കേന്ദ്ര ജീവനക്കാർ Tax അടയ്‌ക്കേണ്ടതില്ല. 2022 ലെ ബജറ്റിലും (Budget 2022) കേന്ദ്ര ജീവനക്കാർക്കായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും 20,484 രൂപയുടെ വർധന!
എന്താണ് ക്യാഷ് വൗച്ചർ സ്കീം (What is Cash Voucher Scheme)
2020 ഒക്ടോബർ 12-നാണ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ ഈ പദ്ധതി കേന്ദ്ര ജീവനക്കാർക്ക് മാത്രമായിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ, ഇതര സംസ്ഥാന ജീവനക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. കോവിഡ് 19 മഹാമാരി കാരണം എൽടിസിയെ നികുതിയിളവിൽ നിലനിർത്തിയതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഈ പദ്ധതി സർക്കാർ ജീവനക്കാരുടെ പോക്കറ്റിൽ കൂടുതൽ പണം എത്തിക്കുമെന്നും പണമുള്ളപ്പോൾ അതും ചെലവഴിക്കുമെന്നും സർക്കാർ പ്രതീക്ഷിച്ചു. ഈ സംവിധാനം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. കൊറോണ കാരണം എൽടിസി പ്രയോജനപ്പെടുത്താൻ കഴിയാത്ത ജീവനക്കാർക്ക് യാത്രാ അലവൻസ് ലീവ് സ്കീമിലെ ക്യാഷ് വൗച്ചർ പദ്ധതിയുടെ ആനുകൂല്യം നൽകും.
എന്താണ് LTC (What is LTC)
കേന്ദ്ര ജീവനക്കാർക്ക് 4 വർഷത്തിലൊരിക്കൽ എൽടിസി (LTC) ലഭിക്കും. ഈ അലവൻസിൽ ഇവർക്ക് രാജ്യത്ത് എവിടെയും ഒരു തവണ യാത്ര ചെയ്യാം. മാത്രമല്ല ഈ കാലയളവിൽ സ്വന്തം നാട്ടിലേക്കാണെങ്കിൽ ഇവർക്ക് രണ്ട് തവണ പോകാൻ അവസരം ലഭിക്കും. ഈ യാത്രാ അലവൻസിൽ ജീവനക്കാരന് വിമാന യാത്രയുടെയും റെയിൽ യാത്രയുടെയും ചിലവ് ലഭിക്കും. ഇതോടൊപ്പം ജീവനക്കാർക്ക് 10 ദിവസത്തെ PL (Priviledged Leave) കൂടി ലഭിക്കും.
Also Read: Viral Video: ആടിനോട് മസ്തിയടിച്ച് യുവാവ്, ഒടുവിൽ പണി കിട്ടി..! വീഡിയോ കണ്ടാൽ ചിരി നിർത്തില്ല!
ക്യാഷ് വൗച്ചർ സ്കീമിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (Guidelines for Cash Voucher Scheme)
>> LTC ക്ക് പകരം ജീവനക്കാർക്ക് പണം നൽകും.
>.ജീവനക്കാരന്റെ ഗ്രേഡ് അനുസരിച്ച് യാത്രാക്കൂലി നൽകും.
>> യാത്രാക്കൂലി പൂർണ്ണമായും നികുതി രഹിതമായിരിക്കും.
>> ഈ സ്കീം പ്രയോജനപ്പെടുത്തുന്ന ജീവനക്കാരൻ യാത്രക്കൂലിയുടെ മൂന്നിരട്ടി ചെലവഴിക്കേണ്ടിവരും.
>> ലീവ് എൻക്യാഷ്‌മെന്റിനായി അതേ തുക ചെലവഴിക്കേണ്ടിവരും
>> 2021 മാർച്ച് 31-ന് മുമ്പ് ചെലവഴിക്കേണ്ടി വരും.
>> 12 ശതമാനമോ അതിൽ കൂടുതലോ ജിഎസ്ടി ഉള്ള ഒരിനത്തിനായിരിക്കണം ജീവനക്കാർ പണം ചെലവഴിക്കേണ്ടത്.
>> സേവനങ്ങളോ സാധനങ്ങളോ GST രജിസ്റ്റർ ചെയ്ത വെണ്ടറിൽ നിന്നോ വ്യാപാരിയിൽ നിന്നോ മാത്രമേ വാങ്ങാവൂ.
>> സേവനങ്ങൾക്കോ സാധനങ്ങൾക്കോ ഉള്ള പേയ്‌മെന്റും ഡിജിറ്റലായി ചെയ്യേണ്ടിവരും.
>> യാത്രാ അലവൻസോ ലീവ് അലവൻസോ ക്ലെയിം ചെയ്യുമ്പോൾ ജിഎസ്ടി രസീത് നൽകേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...