7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർ ഇത് ശരിക്കും സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്.  അതായത്  ഇവരുടെ ക്ഷാമബത്തയിൽ (Dearness allowance) വലിയ വർധനവുണ്ടായിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ഇവരുടെ ശമ്പളം വർധിക്കും. വരും മാസങ്ങളിൽ ക്ഷാമബത്ത (DA Hike) 42 ശതമാനത്തിൽ നിന്നും 46 ശതമാനം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.  ഇതോടെ 2023 ജൂലൈയിലെ ഡിഎയിൽ ബമ്പർ വർധനവുണ്ടായിരിക്കുകയാണ്.  ഏപ്രിൽ മാസത്തെ ഡിഎ സ്കോർ പുറത്തുവിട്ടത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. എഐസിപിഐ സൂചിക പ്രകാരം 0.72 പോയിന്റ് ഉയർന്നു.  ഇതിലൂടെ 2023 ജൂലൈയിൽ ജീവനക്കാർക്കുള്ള ക്ഷാമബത്ത 4% വർദ്ധിച്ച് അത് 46% ആയി ഉയരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission : കർണാടകയിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; 4% ഡിഎ വർധിപ്പിച്ചു


ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന്റെ (AICPI)  അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA തീരുമാനിക്കുന്നത്. എല്ലാ മാസാവത്തിന്റെയും അവസാന ദിവസം ഈ നമ്പറുകൾ പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത 6 മാസത്തിനുള്ളിൽ നടക്കുന്ന റിവിഷൻ വരെയുള്ള ഡിഎ സ്കോർ എത്രയെത്തുമെന്ന് അറിയാൻ കഴിയുന്നത്.  2023 ഏപ്രിൽ മാസത്തെ സൂചിക നമ്പർ പുറത്തുവിട്ടു. ഇതിൽ മാർച്ചിൽ 133.3 ആയിരുന്ന CPI(IW)BY2001=100  ഏപ്രിലിൽ 134.02 ആയി.  അതായത് ഇതിൽ 0.72 പോയിന്റിന്റെ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ക്ഷാമബത്ത എത്രത്തോളം വർധിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്?


കേന്ദ്ര ജീവനക്കാർക്ക് 2023 ജൂലൈയിൽ വർധിക്കുന്ന DA എത്രത്തോളമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.  ഡിഎ വർധനയിൽ മൊത്തം 4 ശതമാനം വർധനയുണ്ടാകുമെന്ന്  നേരത്തെ തന്നെ വിദഗ്ധർ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ എഐസിപിഐ സൂചികയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. ഇൻഡക്സ് നമ്പറുകൾ നിർണ്ണയിക്കുന്ന ഡിഎ സ്കോറിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം DA സ്കോർ 45.04 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഇത് മാർച്ചിനെ അപേക്ഷിച്ച് 0.58 ശതമാനം കൂടുതലാണ്.  ഇനി മെയ്, ജൂൺ മാസങ്ങളിലെ കണക്കുകൾ വരാനുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് മാസത്തെ കണക്കിന് ശേഷം ക്ഷാമബത്ത 46 ശതമാനമാക്കി  സ്ഥിരീകരിക്കുമെന്നത് ഉറപ്പാണ്. അതായത് ഡിഎയിൽ 4 ശതമാനം വർധനയുണ്ടാകും എന്ന്.


Also Read: Bhadra Maha Purush Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!


7th pay commission നു കീഴിൽ ലേബർ ബ്യൂറോ 4 മാസത്തെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ജനുവരിയിൽ സൂചിക ശക്തമായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ നേരിയ കുറവുണ്ടായി. എങ്കിലും ഫെബ്രുവരിയിൽ DA സ്കോർ വർധിച്ചു. ശേഷം മാർച്ചിൽ ഒരിക്കൽ കൂടി സൂചികയിൽ നല്ല കുതിപ്പുണ്ടായി.  ഇതിലൂടെ ഇൻഡക്സ് 132.7 പോയിന്റിൽ നിന്ന് 133.3 പോയിന്റായി ഉയർന്നു. ഇപ്പോഴിതാ ഏപ്രിലിലും വലിയ കുതിച്ചുചാട്ടമാണ് കണ്ടത്. ഇൻഡക്സ് നമ്പർ 134.02 ൽ എത്തിയിട്ടുണ്ട്. അതേസമയം DA Score 45.04 ശതമാനത്തിലെത്തി. ജനുവരിയിൽ DA Score 43.08 ശതമാനവും ഫെബ്രുവരിയിൽ 43.79 ശതമാനവും മാർച്ചിൽ 44.46 ശതമാനവുമായിരുന്നു. ഇനി മെയ് മാസത്തെ കണക്കുകൾ ജൂൺ അവസാനത്തോടെ പുറത്തുവിടും. അതായത് ജൂൺ 30 വെള്ളിയാഴ്ച പുറത്തുവിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.