7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് അടിപൊളി ഹോളി സമ്മാനം! ശമ്പളത്തിൽ 8,000 രൂപയുടെ വർധനവ്
7th Pay Commission: ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) വമ്പൻ സമ്മാനം. സർക്കാർ ഒരു അലവൻസ് കൂടി വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിൽ 8000 രൂപയോളം വർദ്ധനവ് ഉണ്ടാകും.
ന്യൂഡൽഹി: 7th Pay Commission: ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) സർക്കാർ വമ്പൻ സമ്മാനം നൽകിയിരിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര ജീവനക്കാരുടെ മറ്റൊരു അലവൻസ് കൂടി വർധിപ്പിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഈ തീരുമാനത്തിന് ശേഷം ജീവനക്കാരുടെ ശമ്പളത്തിൽ 1000 രൂപയിൽ നിന്ന് 8000 രൂപവരെ വർദ്ധനവ് ഉണ്ടാകും. വരൂ നിങ്ങളുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്ന് നമുക്ക് നോക്കാം...
Also Read: 7th Pay Commission Update: ജീവനക്കാർക്ക് അടിപൊളി സമ്മാനം! DA 3% വർധിച്ചു, കുടിശ്ശികയിലും തീരുമാനം
ജീവനക്കാരുടെ അലവൻസുകളിൽ വർദ്ധനവ് (Increase in allowances of employees)
ഉത്സവത്തിന് മുമ്പ് കേന്ദ്ര സർക്കാർ പ്രതിരോധ വകുപ്പിലെ സിവിൽ ജീവനക്കാരുടെ റിസ്ക് അലവൻസ് (Risk Allowance) വർധിപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര ശമ്പള കമ്മിഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ഈ അലവൻസ് നൽകുന്നത്. ഈ അലവൻസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നതും കമ്മീഷൻ തന്നെയാണ്. ഇതിന് ശേഷം സർക്കാരിന്റെ സമ്മതത്തിന് ശേഷം പ്രഖ്യാപനം നടത്തും.
Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ
ശമ്പളം 8000 രൂപയായി വർധിപ്പിച്ചു (Salary increased up to Rs 8000)
പ്രതിരോധ വകുപ്പിലെ പല വിഭാഗത്തിലുള്ള സിവിലിയൻ ജീവനക്കാർക്കും റിസ്ക് അക്കൗണ്ടിന്റെ ആനുകൂല്യം നൽകുന്നുണ്ട്. പക്ഷേ ഈ അലവൻസും തസ്തിക അനുസരിച്ച് വ്യത്യാസമായിരിക്കും. ഈ പ്രത്യേക അലവൻസ് വാർഷികാടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഇത് ജീവനക്കാരുടെ ശമ്പളം പ്രതിവർഷം1000 രൂപ മുതൽ 8000 രൂപവരെ വർധിച്ചേക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.