ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഈ വർഷത്തെ രണ്ടാമത്തെ ക്ഷാമബത്ത (ഡിഎ) വർധനയിൽ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സാധാരണയായി വർഷത്തിൽ ജനുവരിയിലും ജൂലൈ മാസത്തിലുമായിട്ടാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ ഇത്തവണ ഡിഎ അഞ്ച് ശതമാനം വരെ ഉയത്തിയേക്കുമെന്നാണ് ബിസിനെസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ രാജ്യത്തെ ഉപഭോക്തൃ വില നിലവാരം കഴിഞ്ഞ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 127 പോയിന്റിന് മുകളിൽ എഐസിപിഐ നിരക്ക് എത്തിയ സാഹചര്യത്തിലാണ് ഡിഎ വർധനവ് 5 ശതമാനം ഉണ്ടാകുമെന്ന് ബിസിനെസ് മാധ്യമങ്ങൾ സൂചന നൽകുന്നത്. അതായത് 5 ശതമാനം വർധനവോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 39 ശതമാനമാകും.


ALSO READ : Central Bank FD Rate : സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്; പുതിയ എഫ് ഡി നിരക്ക് ഇങ്ങനെ


ജനുവരി 2022ൽ ഏഴാം ശമ്പളക്കമ്മീഷന്റെ കീഴിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 34 ശതമാനമാക്കി ഉയർത്തിയിരുന്നു. നേരത്തെ അത് 31 ശതമാനമായിരുന്നു. അതിന് മുമ്പ് ജൂലൈ 2021ൽ കോവിഡിനെ തുടർന്ന് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെയും പിടിച്ചു വച്ചിരുന്ന ക്ഷാമബത്ത വർധനവോടെ തിരികെ നൽകുകയായിരുന്നു. അന്ന് 17ൽ നിന്ന് ഒറ്റയടിക്കാണ് കേന്ദ്രം 28 ശതമാനമായി ഉയർത്തിയത്.  പിന്നീട് ഒക്ടോബറിൽ മൂന്ന് ശതമാനവും കൂടി വർധിച്ചാണ് ഡിഎ 31 ശതമാനമായത്


ഡിഎ മാത്രമല്ല, ശമ്പളത്തിൽ ഇവയും വർധിക്കും


ജൂലൈയിൽ ക്ഷാമബത്ത വർധിക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കവെ ജീവനക്കാർക്ക് ഡിഎയുടെ അടിസ്ഥാത്തിൽ നാല് അലവൻസുകളും ഉയരാൻ സാധ്യതയുണ്ട്.


1. അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് ഡിഎ വർധന ലഭിക്കുക. അപ്പോൾ ഈ ഡിഎ വർധിക്കുന്നതോടെ കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും ഒരു നിശ്ചിത അനുപാതത്തിൽ ഉയർത്തിയേക്കും.


2. ഡിഎ വർധിക്കുന്നതോടെ ഗ്രാറ്റ്യുവിറ്റി ഉയർന്നേക്കും. 


3. ഡിഎ വർധനവിന്റെ അടിസ്ഥാനത്തിൽ യാത്ര ബത്ത, നഗരങ്ങളുടെ അടിസ്ഥാത്തിലുള്ള അലൻവസും ഉയർന്നേക്കും


4. ഡിഎയ്ക്കൊപ്പം എച്ച്ആർഎയും വർധിക്കാനും സാധ്യതയുണ്ടെന്നും ബിസിനെസ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.