ന്യൂ ഡൽഹി : കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ക്ഷാമബത്ത (ഡിഎ) ഉയർത്തിയിരുന്നു. നാല് ശതമാനം ഡിഎയാണ് കേന്ദ്രം ഉയർത്തിയതോടെ. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 42 ശതമാനത്തിൽ നിന്നും 46 ആയി ഉയർന്നു. 50 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കുമാണ് ഇതിലൂടെ ഗുണഫലം ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ മറ്റൊരു സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത വർധനവിന്റെ ഗുണഫലം ലഭിച്ചിരിക്കുകയാണ്. ഒഡീഷ സർക്കാരാണ് തങ്ങളുടെ ജീവനക്കാർക്ക് നവരാത്രിക്ക് മുന്നോടിയായി ക്ഷാമബത്ത ഉയർത്തി നൽകിയിരിക്കുന്നത്. നാല് ശതമാനം ഡിഎയാണ് നവീന പറ്റ്നായക്ക് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് വർധിപ്പിച്ച് നൽകിയിരിക്കുന്നത്. ഇതോടെ ഒഡീഷയിലെ സർക്കാർ ജീവനക്കാരുടെ ഡിഎ 42ൽ നിന്നും 46 ശതമാനമായി ഉയർന്നു.


ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാർക്കുള്ള കേന്ദ്രത്തിന്റെ പൂജ സമ്മാനം; ക്ഷാമബത്ത ഉയർത്തി


ജൂലൈ മാസം മുതൽ മുൻകാല പ്രാബല്യത്തിലാണ് ജീവനക്കാർക്ക് തങ്ങളുടെ ശമ്പള വർധനവ് ഈ മാസം ലഭിക്കുക. ഒഡീഷ സർക്കാരിന്റെ 4.5 ലക്ഷം ജീവനക്കാർക്കും 3.5 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കുമാണ് ശമ്പളത്തിൽ ഇതിന്റെ ഗുണഫലം ലഭിക്കുക. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് രണ്ട് ദിവസത്തിന് പിന്നാലെയാണ് ഒഡീഷ സർക്കാരിന്റെ പ്രഖ്യാപനം.


ജൂലൈ മാസം മുതൽ മുൻകാല പ്രാബല്യത്തിലാണ് കേന്ദ്രവും തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ച് നൽകുന്നത്. നേരത്തെ മാർച്ചിലായിരുന്നു ഈ വർഷത്തെ ആദ്യ ഡിഎ വർധനവിന് കേന്ദ്രം അനുമതി നൽകിയത്. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് അനുസരിച്ചാണ് കേന്ദ്രം സർക്കാർ ജീവനക്കാരുടെ ഡിഎ വർധനവ് നിശ്ചയിക്കുന്നത്. ജനുവരിയിലാണ് അടുത്ത ഡിഎ വർധനവുണ്ടാകുക.


നാല് ശതമാനം ഡിഎ വർധനവ് എങ്ങനെ ശമ്പളത്തിൽ പ്രതിഫലിക്കും?


18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു സർക്കാർ ജീവനക്കാരന് ഡിഎ 46 ശതമാനമാകുമ്പോൾ ശമ്പളത്തിൽ 8,280 രൂപ വർധിക്കും. 42 ശതമാനമായിരുന്നപ്പോൾ ഡിഎ 7,560 രൂപയായിരുന്നു. 56,900 രൂപ അടിസ്ഥാന ശമ്പളം ഒരു സർക്കാർ ഉദ്യോഗസ്ഥന് ഡിഎ 46 ശതമാനം ആകുമ്പോൾ ലഭിക്കുന്ന ക്ഷാമബത്ത് 26,174 രൂപയാണ്. നേരത്തെ 42 ശതമനമായിരുന്നപ്പോൾ 23,898 രൂപയായിരുന്നു ക്ഷാമബത്ത.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.


RECOMMENDED STORIES