ന്യൂഡൽഹി: 7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. ജീവനക്കാർക്ക് ക്ഷാമബത്തയുടെ പേരിലും എല്ലാവർഷവും ശമ്പളം വർദ്ധിക്കാറുണ്ട്. ഇതുകൂടാതെ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാറുമുണ്ട്. ഇനി ഏതെങ്കിലും ഒരു ജീവനക്കാരൻ ജോലിയിലിരിക്കുമ്പോൾ തന്നെ ഉയർന്ന ബിരുദം നേടിയാൽ അയാൾക്ക് ഈ ബിരുദത്തിന്റെ ആനുകൂല്യം പ്രത്യേകം ലഭിക്കും. ഇപ്പോഴിതാ ഉന്നത ബിരുദം നേടിയ ജീവനക്കാർക്കുള്ള ഇൻസെന്റീവ് തുക 5 മടങ്ങായി കേന്ദ്ര സർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ PHD പോലുള്ള ഉന്നത ബിരുദങ്ങൾ നേടുന്ന ജീവനക്കാർക്ക് നൽകുന്ന ഇൻസെന്റീവ് തുക 10,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി! ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ് പുറത്ത്


ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം 5 മടങ്ങ് വർധിപ്പിച്ചു (Incentive for fresh higher education)


ഉന്നത ബിരുദങ്ങൾ നേടുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് തുക വർധിപ്പിക്കുന്നതിനായി 20 വർഷം പഴക്കമുള്ള നിയമങ്ങളിൽ പേഴ്സണൽ മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുകയാണ്. പഴയ നിയമമനുസരിച്ച് ജോലിക്കിടെ ഉയർന്ന ബിരുദം നേടിയ ജീവനക്കാർക്ക് 2000 മുതൽ 10,000 രൂപ വരെ ഒറ്റത്തവണ ഇൻസെന്റീവ് (Incentive) തുകയായി നൽകിയിരുന്നു. എന്നാൽ ഭേദഗതിക്ക് ശേഷം 2019 മുതൽ ഈ ഇൻസെന്റീവ് തുക മിനിമം 2000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയിരുന്നു. അതായത് ഉയർന്ന ബിരുദം നേടുമ്പോൾ ജീവനക്കാർക്ക് ഇപ്പോൾ കൂടുതൽ തുക ഇൻസെന്റീവ് അലവൻസായി ലഭിക്കും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ഹോളിക്ക് മുന്നേ ഡിഎ വർധിക്കും


ആർക്കൊക്കെ എത്ര പ്രയോജനം ലഭിക്കും? (Who will get how much benefit?)


പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം 3 വർഷമോ അതിൽ താഴെയോ ഡിപ്ലോമ ചെയ്യുന്നതിന് 10,000 രൂപയും 3 വർഷത്തിൽ കൂടുതൽ സമയമെടുത്തുള്ള ബിരുദമോ ഡിപ്ലോമയോ ചെയ്യുന്നതിന് 15000 രൂപയും ഒരു വർഷമോ അതിൽ താഴെയോ  സമയമെടുത്തുള്ള ഡിഗ്രി/ഡിപ്ലോമയ്ക്ക് 20,000 രൂപയോ പ്രോത്സാഹനമായി ലഭിക്കും. അതേ സമയം, 1 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള ബിരുദാനന്തര ബിരുദം/ഡിപ്ലോമ എടുക്കുന്ന ജീവനക്കാർക്ക് 25,000 രൂപ നൽകും. അതുപോലെ PHD അല്ലെങ്കിൽ അതിന് തത്തുല്യ യോഗ്യതയോ നേടുന്നവർക്ക് 30,000 രൂപ ഇൻസെന്റീവ് ആയി ലഭിക്കും. 


Also Read: SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിക്കൂ.. നേടാം കിടിലം മാസ വരുമാനം


ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം


അക്കാദമിക് വിദ്യാഭ്യാസത്തിനോ (academic education) സാഹിത്യ വിഷയങ്ങളിൽ ഉയർന്ന യോഗ്യത നേടുന്നതിനോ ഒരു പ്രോത്സാഹനവും നൽകില്ലെന്ന് പേഴ്സണൽ മന്ത്രാലയം നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥി നേടുന്ന ബിരുദം/ഡിപ്ലോമ ഉദ്യോഗാർത്ഥിയുടെ തസ്‌തികയുമായി ബന്ധപ്പെട്ടതായിരിക്കണം അല്ലെങ്കിൽ ഈ ബിരുദം അവന്റെ അടുത്ത തസ്തികയിലെ ജോലിയുമായി ബന്ധപ്പെട്ടതായിരിക്കണം. അതായത് ബിരുദവും  ജോലിയും തമ്മിൽ ബന്ധം വേണം എന്നത് നിർബന്ധം. ഈ മാറ്റങ്ങൾ 2019 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.