SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിക്കൂ.. നേടാം കിടിലം മാസ വരുമാനം

SBI Annuity Scheme: നിങ്ങൾ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥിരവരുമാനത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനായ ഒരു അടിപൊളി സ്കീമിനെ കുറിച്ച്  നമുക്കറിയാം.  എസ്ബിഐയുടെ ആന്വിറ്റി സ്കീമിലെ (SBI Annuity Scheme) നിക്ഷേപത്തിലൂടെ നിങ്ങൾക്ക് എല്ലാ മാസവും കിടിലം സമ്പാദ്യം നേടാം.   

Written by - Ajitha Kumari | Last Updated : Feb 22, 2022, 12:53 PM IST
  • എസ്ബിഐയുടെ ആന്വിറ്റി സ്കീം മികച്ചതാണ്
  • എല്ലാ മാസവും സമ്പാദിക്കാം
  • ഇന്നുതന്നെ നിക്ഷേപം ആരംഭിക്കുക
SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിക്കൂ.. നേടാം കിടിലം മാസ വരുമാനം

ന്യൂഡൽഹി: SBI Annuity Scheme: തന്റെയോ അല്ലെങ്കിൽ തനിക്ക് വേണ്ടപ്പെട്ടവരുടെയോ ഭാവി സുരക്ഷിതമാക്കാനാണ് പലരും നിക്ഷേപം നടത്തുന്നത് തന്നെ. എന്നാൽ ചിലപ്പോൾ തെറ്റായ സ്ഥലത്ത് നിക്ഷേപിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഉണ്ടാകാറുമുണ്ട്.  അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധയോടെ നന്നായി അന്വേഷിച്ച ശേഷം വേണം നടത്താൻ. ഇപ്പോഴിതാ  രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി Annuity Scheme കൊണ്ടുവന്നിട്ടുണ്ട്.

Also Read: SBI Bumper Offer: ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യവുമായി എസ്ബിഐ, ചെയ്യേണ്ടത് ഇത്രമാത്രം

Annuity Scheme ന്റെ സവിശേഷതകൾ അറിയാം

1. എസ്ബിഐയുടെ എല്ലാ ശാഖകളിൽ നിന്നും Annuity Scheme ൽ നിക്ഷേപം നടത്താം.
2. Annuity Scheme ൽ കുറഞ്ഞത് 25,000 രൂപയെങ്കിലും നിക്ഷേപിക്കണം.
3 SBI ജീവനക്കാർക്കും മുൻ ജീവനക്കാർക്കും 1 ശതമാനം പലിശ കൂടുതൽ ലഭിക്കും.
4 മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം കൂടുതൽ പലിശ നൽകും.
5. ഈ സ്കീമിന് Term Deposit ന്റെ പലിശ നിരക്കും ബാധകമായിരിക്കും.
6 ഡെപ്പോസിറ്റ് ചെയ്തതിന് ശേഷമുള്ള അടുത്ത മാസം മുതൽ നിശ്ചിത തീയതിയിൽ വരുമാനം നിക്ഷേപകർക്ക് ലഭിച്ച് തുടങ്ങും
7 TDS കിഴിച്ചതിന് ശേഷം സേവിംഗ്സ് അക്കൗണ്ടിലോ കറന്റ് അക്കൗണ്ടിലോ വാർഷിക തുക നൽകും.
8- ഒറ്റത്തവണയിൽ നല്ല വരുമാനം ലഭിക്കാനുള്ള ഒരു മികച്ച പ്ലാനാണ്
9- പ്രത്യേക സാഹചര്യങ്ങളിൽ വാർഷിക തുകയുടെ 75% വരെ ലോൺ ലഭിക്കും.
10- സേവിംഗ്സ് അക്കൗണ്ട് Annuity Scheme ൽ മികച്ച വരുമാനം നൽകുന്നു.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ഹോളിക്ക് മുന്നേ ഡിഎ വർധിക്കും 

എസ്ബിഐയുടെ ആന്വിറ്റി സ്കീം മികച്ചതാണ് (SBI's annuity scheme is great)

എസ്ബിഐയുടെ (SBI) ഈ സ്കീമിൽ ഒരാൾക്ക് 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് നിക്ഷേപിക്കാം. ഇതിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് തിരഞ്ഞെടുത്ത കാലയളവിലെ ടേം ഡെപ്പോസിറ്റുകൾക്ക് തുല്യമായിരിക്കും. നിങ്ങൾ അഞ്ച് വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ അഞ്ച് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന്റെ അതേ പലിശ നിരക്കിൽ നിങ്ങൾക്ക് പലിശ ലഭിക്കും. ഇന്ത്യയിലെ ഏതൊരു പൗരനും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..!

ഓരോ മാസവും 10,000 രൂപയുടെ സമ്പാദ്യം വേണമെങ്കിൽ എത്ര നിക്ഷേപിക്കണം

ഒരു നിക്ഷേപകന് എല്ലാ മാസവും 10,000 രൂപ പ്രതിമാസ വരുമാനം വേണമെങ്കിൽ അതിനായി ഒരു നിക്ഷേപകന് 5,07,965.93 പൈസ നിക്ഷേപിക്കണം. നിങ്ങൾ നിക്ഷേപിച്ച തുകയ്ക്ക് 7 ശതമാനം പലിശ നിരക്ക് നിങ്ങൾക്ക് ലഭിക്കും.  ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകന് പ്രതിമാസം 10,000 രൂപവരെ ലഭിക്കും. അതുകൊണ്ടുതന്നെ കൂടുതൽ തുക നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ ഇത്തരം ഒറ്റത്തവണയുള്ള നിക്ഷേപം തിരഞ്ഞെടുക്കാൻ വൈകാതിരിക്കുന്നതാണ് നല്ലത്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി! ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ് പുറത്ത്

നിക്ഷേപിക്കണമെങ്കിൽ നിയമങ്ങൾ അറിയുന്നത് നല്ലത് (Know the rules if you want to invest)

SBI യുടെ ആന്വിറ്റി സ്‌കീമിൽ എല്ലാ മാസവും കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണമെന്നതാണ് നിയമം. എന്നാൽ പരമാവധി എത്ര രൂപ വരെ നിക്ഷേപിക്കാം എന്ന കാര്യത്തിൽ ഇതുവരെ പ്രത്യേക തീരുമാനമൊന്നുമില്ല. ആന്വിറ്റി പേയ്മെന്റിൽ ഉപഭോക്താവ് നിക്ഷേപിച്ച തുകയ്ക്ക് പലിശ ഈടാക്കി ഒരു നിശ്ചിത സമയത്തിന് ശേഷം വരുമാനം ലഭിച്ചു തുടങ്ങും. ഭാവിയിലേക്ക് ഇത്തരം ഒരു നിക്ഷേപം മികച്ചതാണ് എങ്കിലും ഒരു മിഡിൽ ക്‌ളാസ് ഫാമിലിക്ക്  ഒരുമിച്ച് ഇത്രയും പണം ശേഖരിക്കാൻ കഴിയില്ലയെന്നത് യാഥാർഥ്യമാണ്.

Also Read: Lemonade Health Benefits: നാരങ്ങാ വെള്ളം കുടിച്ച് ദിനം ആരംഭിക്കൂ.. നേടാം ഈ 5 ഗുണങ്ങൾ 

Annuity Scheme Vs Recurring Deposit

പൊതുവെ മധ്യവർഗക്കാർക്ക് ഒറ്റത്തവണ വലിയ തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.  അതുകൊണ്ടുതന്നെ മിക്ക ആളുകളും Recurring deposit ൽ നിക്ഷേപിച്ചാണ് അവരുടെ ഭാവി സുരക്ഷിതമാക്കുന്നത്. ആർ‌ഡിയിൽ തുക ചെറിയ സമ്പാദ്യ പദ്ധതിയിലൂടെ ശേഖരിക്കുകയും ശേഷം അതിനെ പലിശയോടെ നിക്ഷേപകന് തിരികെ നൽകുകയും ചെയ്യുന്നു. ഇക്കാരണത്താൽ സാധാരണക്കാർക്ക് Annuity Scheme നേക്കാൾ  Recurring Deposit ലാണ് താൽപര്യം കൂടുതൽ.  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News