7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം; DA യും കുടിശ്ശികയും സെപ്റ്റംബറിൽ ലഭിക്കും
7th Pay Commission: ഏകദേശം 1.2 കോടി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്തയാണിത്. ശരിക്കും പറഞ്ഞാൽ കേന്ദ്ര ജീവനക്കാർക്കുള്ള കാത്തിരിപ്പിന് വിരാമമായി എന്നുവേണം പറയാൻ. ക്രമേണ അവരുടെ ഡിയർനസ് അലവൻസ് (DA)നൽകും. ഇതോടെ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത് ഇരട്ട സമ്മാനമാണ്.
7th Pay Commission: കേന്ദ്ര ജീവനക്കാർക്കുള്ള കാത്തിരിപ്പിന് വിരാമം. അവരുടെ ഡിയർനസ് അലവൻസ് (DA) നൽകും. ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ഡബിൾ സമ്മാനമാണിത്.
കഴിഞ്ഞ വർഷം മരവിപ്പിച്ച DA ജൂലൈ മുതൽ പുനസ്ഥാപിക്കുകയാണ്. പക്ഷേ അതിന്റെ പേയ്‌മെന്റ് ജൂലൈയിലെ ശമ്പളത്തിൽ വരില്ല. പക്ഷേ സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ ഡിയർനസ് അലവൻസ് Dearness allowance നൽകും. നാഷണൽ കൗൺസിൽ ഓഫ് ജെസിഎംJCM (Staff side) ഇത് സംബന്ധിച്ച് ഒരു കത്ത് പുറത്തിറക്കിയിട്ടുണ്ട്.
ജൂൺ 26 ലെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
JCM സെക്രട്ടറി ശിവ ഗോപാൽ മിശ്ര പുറത്തിറക്കിയ ലെറ്ററിൽ പറയുന്നത് 2021 ജൂൺ 26 ന് കാബിനറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച വളരെ പോസ്റ്റിറ്റീവ് ആയിരുന്നു. ഈ യോഗത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ (Central Government employees news)താൽപ്പര്യാർത്ഥം നിരവധി വലിയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 18 മാസത്തേക്ക് തീർപ്പുകൽപ്പിക്കാത്ത ഡിയർനെസ് അലവൻസ് (DA) സംബന്ധിച്ച് ഏറ്റവും വലിയ തീരുമാനം എടുത്തിട്ടുണ്ട്. ജൂലൈ മുതൽ സർക്കാർ ഡിഎ പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് തവണകൾ ജൂലൈയിൽ ലഭിക്കില്ല.
മൂന്ന് തവണകളോടൊപ്പം കുടിശ്ശികയുടെയും ആനുകൂല്യം
ഡിഎ, ഡിആർ എന്നിവയ്ക്കുള്ള വിലക്ക് നീക്കാൻ മന്ത്രിസഭ സെക്രട്ടറി സമ്മതിച്ചതായി ശിവ് ഗോപാൽ മിശ്ര പറഞ്ഞു. ഇപ്പോൾ 2020 ജനുവരി, 2020 ജൂൺ, 2021 ജനുവരി മാസങ്ങളിലെ കേന്ദ്ര ജീവനക്കാരുടെയും (Kendriye karamchariyo ka paisa), പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് ഒരുമിച്ച് ലഭിക്കും. മൂന്ന് തവണകളും സെപ്റ്റംബർ മാസത്തെ ശമ്പളത്തിനോടൊപ്പം വരും.
Also Read: 7th Pay Commission: ജീവനക്കാർക്ക് DA ക്ക് നികുതി നൽകേണ്ടിവരും, എങ്ങനെ കണക്കാക്കും ഡിയർനസ് അലവൻസ്?
ഇതിനുപുറമെ 2021 ജൂലൈയിൽ പുറത്തിറങ്ങാനിരിക്കുന്ന ജൂൺ 2021 ന്റെ ഡിയർനെസ് അലവൻസ് കണക്കുകളും ചേർക്കും. മൊത്തത്തിൽ മൂന്ന് പഴയ തവണകളും 2021 ജൂൺ ഒരു തവണയും നൽകും. സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പം 2021 ജൂലൈ, 2021 ഓഗസ്റ്റ് കുടിശ്ശികയും സർക്കാർ നൽകും എന്നതാണ് പ്രത്യേകത.
ഡിഎ 31% ആകും
കേന്ദ്ര ജീവനക്കാർക്ക് നിലവിൽ 17 ശതമാനം ഡിഎയാണ് ലഭിക്കുന്നത്. എന്നാൽ അവസാന മൂന്ന് തവണകൾ ചേർത്താൽ അത് ഇപ്പോൾ 28 ശതമാനമായി മാറും. ഡിഎ 2020 ജനുവരിയിൽ 4 ശതമാനവും പിന്നീട് 2020 ജൂണിൽ 3 ശതമാനവും 2021 ജനുവരിയിൽ 4 ശതമാനവും വർദ്ധിപ്പിച്ചു. ഇപ്പോൾ ഈ മൂന്ന് തവണകളും ലഭിക്കണം.
അതേസമയം 2021 ജൂണിലെ ഡിയർനസ് അലവൻസിന്റെ ഡാറ്റയും വരാനിരിക്കുന്നു. ഈ ഡാറ്റ ജൂലൈയിൽ പുറത്തിറങ്ങും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ 2021 ജൂണിൽ ഡിയർനസ് അലവൻസിൽ 3 ശതമാനം വർധനയുണ്ടാകും എന്നാണ്. അത്തരമൊരു സാഹചര്യത്തിൽ മൊത്തം ഡിഎ 31 ശതമാനമായി ഉയരും. 31 ശതമാനം സെപ്റ്റംബർ ശമ്പളത്തോടെ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...