7th Pay Commission Updates: തങ്ങളുടെ ഡിയർനസ് അലവൻസ് (DA) വർദ്ധനവ് പ്രഖ്യാപിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയുണ്ട്. ജീവനക്കാർക്ക് ഉടൻ തന്നെ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു നല്ല വാർത്ത കേൾക്കാം.
ജൂൺ 26 ലെ മീറ്റിംഗിൽ സംഭവിച്ചത്
2021 ജൂൺ 26 ശനിയാഴ്ച ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടക്കാനിരിക്കുന്ന സുപ്രധാന യോഗത്തിൽ DA വർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ യോഗത്തിന് ശേഷം അത്തരമൊരു പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുമൂലം 1.2 കോടി ജീവനക്കാരും പെൻഷൻകാരും നിരാശരാണ്.
കേന്ദ്ര ജീവനക്കാർക്ക് മന്ത്രിസഭയിൽ നിന്ന് നല്ല വാർത്ത ലഭിക്കും
കാബിനറ്റ് സെക്രട്ടറി രാജീവ് ഗാബയുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവ് ആയിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. കേന്ദ്ര ജീവനക്കാരുടെ ഡിയർനസ് അലവൻസ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള എല്ലാവരും പറഞ്ഞ കാര്യങ്ങൾ അദ്ദേഹം കേട്ടിട്ടുണ്ട്. മന്ത്രിസഭയിൽ ഇക്കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.
ഡിഎ കുടിശ്ശികയുടെ വഴി തെളിയും
കേന്ദ്ര ജീവനക്കാരുടെ മൂന്ന് തവണകളായുള്ള ഡിഎയും പെൻഡിങ് ആണ്. ഡിയർനസ് അലവൻസ് കൂടാതെ, ഡിഎ കുടിശ്ശിക സംബന്ധിച്ച കേന്ദ്ര ജീവനക്കാരുടെ ആവശ്യങ്ങൾക്ക് എന്ത് സംഭവിക്കാം, സ്ഥിതിഗതികൾ ഇതുവരെ വ്യക്തമായിട്ടില്ല. മന്ത്രിസഭയിൽ തന്നെ അതിന്റെ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിഎ 28% ആയേക്കും
നിലവിൽ, കേന്ദ്ര ജീവനക്കാർക്ക് 17 ശതമാനം നിരക്കിലാണ് ഡിയർനസ് അലവൻസ് ലഭിക്കുന്നത്, പക്ഷേ ജനുവരി -2020, ജൂൺ 2020, ജനുവരി 2021 എന്നീ വർഷങ്ങളിലെ DA വർദ്ധനവ് സംയോജിപ്പിച്ചാൽ അത് മൊത്തം 28 ശതമാനമായി മാറുന്നു. ജൂലൈ മുതൽ സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ പുനസ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു, എന്നാൽ അതിപ്പോൾ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും.
ധനമന്ത്രാലയം വ്യാജമാണെന്ന് പറഞ്ഞു
ഇതിനുപുറമെ DA, DR എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ ധനമന്ത്രാലയം വ്യാജമാണെന്ന് പറഞ്ഞിരുന്നു. 2021 ജൂലൈ മുതൽ കേന്ദ്ര സർക്കാർ പെൻഷൻകാർക്കുള്ള ഡിയർനെസ് റിലീഫ് (ഡിആർ) പുനരാരംഭിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ ഓഫീസ് മെമ്മോറാണ്ടം തെറ്റാണെന്ന് ധനമന്ത്രാലയം അറിയിച്ചു. അത്തരമൊരു OM ഇന്ത്യാ സർക്കാർ നൽകിയിട്ടില്ലയെന്നും ഇത് പൂർണമായും വ്യാജമാണെന്നും ധനമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...