ന്യൂ ഡൽഹി : സർക്കാർ ജീവനക്കാരുടെ ശമ്പളവർധനവ് സ്ഥാനക്കയറ്റം തുടങ്ങിയവ നിർണയിക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രം. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് അവരുടെ ഗ്രേഡ്, ലെവൽ അനുസരിച്ചാണ് ശമ്പള വർധനവ് നിർണയിക്കുന്നത്. ഈ സ്ലാബുകൾ നിർണയിക്കുന്നത് ഫിറ്റ്മെറ്റ് ഫാക്ടർ പ്രകാരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ മാനദണ്ഡപ്രകാരം 14 ശതമാനം വരെ ജീവനക്കാർക്ക് ശമ്പളവർധനവ് ഉണ്ടാകും. നിലവിൽ സ്ഥാനക്കയറ്റിത്തിന് ശമ്പളവർധനവിന് മാത്രമാകും പ്രയോജനപ്പെടുത്തുക. ശമ്പളം യാന്ത്രികമായി പുനഃപരിശോധിക്കാനുള്ള നടപടികളും കേന്ദ്രം പരിഗണിച്ചേക്കുമെന്ന് സീ ബിസിനെസ് റിപ്പോർട്ട് ചെയ്യുന്നു. 


ALSO READ : 7th Pay Commission Big News: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! DA വർദ്ധന എത്രയെന്ന് ഉടന്‍ അറിയാം, നിര്‍ണ്ണായക മന്ത്രിസഭാ യോഗം ഇന്ന്


അതായത് ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 50 ശതമാനമാകുമ്പോൾ തനിയെ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സംവിധാനം കേന്ദ്രം ഏർപ്പെടുത്തും. അതുപോലെ തന്നെ ജീവനക്കാരുടെ ഗ്രേഡ് മാറ്റവും ഇത്തരത്തിൽ നിർണയിക്കുന്നതായിരിക്കും. 


വളരെയേറെ നാളായ ശമ്പളക്കമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നിർണയിക്കുന്നത്. സർക്കാർ ഈ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് അസോസിയേഷൻ മുൻ അസിസ്റ്റന്റെ സെക്രട്ടറി ജനറൽ ഹരിശങ്കർ തിവാരി സീ ബിസിനെസിനോട് പറഞ്ഞു. 


ALSO READ : Good News..! PF അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭിക്കും 40,000 രൂപ...!!


2016ലാണ് ഏഴാം ശമ്പളക്കമ്മീഷൻ നിലവിൽ വരുന്നത്. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയാക്കി ഉയർത്തി. നിലവിൽ കേന്ദ്ര സർക്കാർ എട്ടാം ശമ്പളക്കമ്മീഷനായി കാത്തിരിക്കുകയാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.