Aadhaar Card Update: ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? നിമിഷങ്ങള്‍ക്കകം മാറ്റാമല്ലോ
വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ആധാർ കാർഡുകളിലെ ഫോട്ടോകൾ യഥാർത്ഥത്തിൽ നമ്മുടെ ഇന്നത്തെ രൂപവുമായി ചിലപ്പോള്‍ യാതൊരു സാമ്യവും ഉണ്ടായിരിയ്ക്കില്ല, അത്തരമൊരു സാഹചര്യത്തില്‍ പലരും ആഗ്രഹിക്കുന്ന ഒന്നാണ് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഒന്ന് മാറ്റിയാലോ എന്ന്..
Aadhaar Card Update: വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ആധാർ കാർഡുകളിലെ ഫോട്ടോകൾ യഥാർത്ഥത്തിൽ നമ്മുടെ ഇന്നത്തെ രൂപവുമായി ചിലപ്പോള്‍ യാതൊരു സാമ്യവും ഉണ്ടായിരിയ്ക്കില്ല, അത്തരമൊരു സാഹചര്യത്തില്‍ പലരും ആഗ്രഹിക്കുന്ന ഒന്നാണ് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഒന്ന് മാറ്റിയാലോ എന്ന്..
എന്നാല്‍ , നിങ്ങള്‍ക്കറിയുമോ Unique Identification Authority of India (UIDAI) ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ ഈ ഫോട്ടോ മാറ്റിയെടുക്കാന്‍ നിങ്ങളെ സഹായിക്കും.
എന്നാൽ, ഫോട്ടോ മാറ്റാനുള്ള നടപടികള്‍ അറിയുന്നതിന് മുന്‍പ്, ആധാർ കാർഡിനെക്കുറിച്ച് കൂടുതൽ അറിയേണ്ടത് പ്രധാനമാണ്. സർക്കാർ, സ്വകാര്യ ഏജൻസികൾ നൽകുന്ന നിരവധി സേവനങ്ങൾ ലഭിക്കുന്നതിന് "Iidentity Proof" ആയി ഉപയോഗിക്കാവുന്ന ഒരു നിർണായക രേഖയാണ് ആധാർ കാർഡ് (Aadhaar Card). 12 അക്കങ്ങളുള്ള ഈ നമ്പർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
ഔദ്യോഗിക UIDAI വെബ്സൈറ്റിലൂടെ കാർഡ് ഉടമകൾക്ക് ആധാർ കാർഡിലെ പേരും ഫോൺ നമ്പറും വിലാസവും എളുപ്പത്തിൽ മാറ്റാനാകും. ആധാർ എൻറോൾമെന്‍റ് സെന്‍റർ (Aadhaar Enrolment Centre) അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രം (Aadhaar Sewa Kendra) സന്ദർശിച്ചുകൊണ്ട് അവർക്ക് അവരുടെ വിവരങ്ങൾ എളുപ്പത്തിൽ മാറ്റാനാകും.
Also Read: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം?
അതേസമയം, ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിന് കാർഡ് ഉടമകൾക്ക് അവരുടെ അടുത്തുള്ള ആധാർ ൻറോൾമെന്‍റ് സെന്‍റർ / ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്.
ആധാർ കാർഡിൽ ഫോട്ടോ മാറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്രകാരമാണ് : -
ഘട്ടം 1. യുഐഡിഎഐയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്, ആധാർ എൻറോൾമെന്‍റ് ഫോം ഡൗൺലോഡ് ചെയ്യുക.
ഘട്ടം 2. ഫോമിലെ വിശദാംശങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 3: അടുത്തുള്ള ആധാർ എൻറോൾമെന്‍റ് കേന്ദ്രത്തിൽ ഫോം സമർപ്പിക്കുക.
ഘട്ടം 4. കേന്ദ്രത്തിലെ ഒരു എക്സിക്യൂട്ടീവ് ഫോമിലെ വിശദാംശങ്ങൾ ബയോമെട്രിക് വെരിഫിക്കേഷൻ വഴി സ്ഥിരീകരിക്കും.
ഘട്ടം 5. ആധാർ എൻറോൾമെന്‍റ് സെന്‍റർ/ ആധാർ സേവാ കേന്ദ്രത്തിൽ എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കും.
ഘട്ടം 6. ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിന് 25 രൂപ + GST ഫീസ് ഈടാക്കും.
ഘട്ടം 7. എക്സിക്യൂട്ടീവ് update request number (URN) നിങ്ങള്‍ക്ക് നല്‍കും.
ഘട്ടം 8. UIDAI ഔദ്യോഗിക വെബ്സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഈ URN നിങ്ങള്‍ക്ക് ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...