Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം?

Aadhaar Card News Update: ആധാർ കാർഡ് ഇത്തരം ഒരു ഡോക്യുമെൻറ് ആണ് അത് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാം.  ആധാർ കാർഡ് ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു സർക്കാർ പദ്ധതിയുടേയും ആനുകൂല്യം നേടാൻ കഴിയില്ല.  കാലക്രമേണ ആധാർ കാർഡിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. Unique Identification Authority of India (UIDAI) ഈ വർഷം PVC ആധാർ കാർഡ് കൊണ്ടുവന്നു.  

Written by - Zee Malayalam News Desk | Last Updated : May 27, 2021, 07:34 PM IST
  • ആധാർ കാർഡ് ഒരു പ്രധാന രേഖയാണ്.
  • ആധാറുമായി ബന്ധപ്പെട്ട ഈ സേവനം ഇനിയില്ല
  • UIDAI അച്ചടി നിർത്തിയ ആധാർ കാർഡിന്റെ വലുപ്പം വളരെ വലുതാണ്
Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം?

Aadhaar Card News Update: ആധാർ കാർഡ് ഇത്തരം ഒരു ഡോക്യുമെൻറ് ആണ് അത് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാം.  ആധാർ കാർഡ് ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു സർക്കാർ പദ്ധതിയുടേയും ആനുകൂല്യം നേടാൻ കഴിയില്ല.  കാലക്രമേണ ആധാർ കാർഡിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. Unique Identification Authority of India (UIDAI) ഈ വർഷം PVC ആധാർ കാർഡ് കൊണ്ടുവന്നു. ഇത് സൂക്ഷിക്കാൻ എളുപ്പമാണ് മാത്രമല്ല വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്.     

Aadhaar Card ന്റെ ഈ സേവനം നിർത്തി

UIDAI ആധാർ കാർഡുമായി (Aadhaar Card) ബന്ധപ്പെട്ട പല സേവനങ്ങളും മികച്ചതും എളുപ്പമുള്ളതുമാക്കിയിട്ടുണ്ട്.  അതായത് നിങ്ങൾക്ക് ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ, വിലാസം അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവ മാറ്റണമെങ്കിൽ ഇത് നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.   

Also Read: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും 

ഇപ്പോഴിതാ ആധാറുമായി ബന്ധിപ്പെട്ടിട്ടുള്ള ഒരു സേവനം യുഐ‌ഡി‌ഐ ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. നേരത്തെ നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ കീറിപ്പോകുകയോ ചെയ്താൽ നിങ്ങൾക്ക് UIDIA യുടെ വെബ്‌സൈറ്റിലേക്ക് പോയി ഒരു പുതിയ ആധാർ കാർഡിന് Reprint ഓർഡർ ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ വരുത്തിക്കാമായിരുന്നു.  ഇതിനായി നിങ്ങൾക്ക് 50 രൂപ ഫീസ് നൽകണം. എന്നാൽ ഇപ്പോൾ ഇത് സാധ്യമാകില്ല.   കാരണം ഈ സേവനം ഇപ്പോൾ UIDAI നിർത്തലാക്കി.

UIDAI ഇപ്പോൾ പി‌വി‌സി ഫോർ‌മാറ്റിലാണ് ആധാർ‌ കാർ‌ഡ് നിർമ്മിക്കുന്നത്.  അതിന്റെ വലുപ്പം ഡെബിറ്റ് കാർ‌ഡിനേക്കാൾ ചെറുതാണ്.  അത് മുമ്പത്തെ കാർ‌ഡുകളെ അപേക്ഷിച്ച് നിങ്ങളുടെ പോക്കറ്റിലോ വാലറ്റിലോ എളുപ്പത്തിൽ‌ സൂക്ഷിക്കാൻ‌ കഴിയും. UIDAI അച്ചടി നിർത്തിയ ആധാർ കാർഡിന്റെ വലുപ്പം വളരെ വലുതാണ്. ഇത് ഇപ്പോൾ പിവിസി ആധാർ കാർഡ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. അതിനാൽ നിങ്ങൾക്ക് ഒരു പുതിയ ആധാർ കാർഡ് ലഭിക്കണമെങ്കിൽ പിവിസി ആധാർ കാർഡിനായി  ഓർഡർ നൽകാം. ചില ജോലികൾക്കായി ഒരു ഫിസിക്കൽ കോപ്പി സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന്റെ പ്രിന്റ് എടുക്കാം.

Also Read: Bank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക 

UIDAI പറഞ്ഞത് 

ഒരു വ്യക്തി ആധാർ കാർഡ് ഹെൽപ് ലൈനിൽ (Aadhaar Help Centre) വിളിച്ച് ഇപ്രകാരം ചോദിച്ചു എനിക്ക് എന്റെ ആധാർ കാർഡ് Reprint ചെയ്യാൻ കഴിയുമോയെന്ന്?  എനിക്ക് ഇതിനായുള്ള ഒരു ഓപ്ഷനും വെബ്‌സൈറ്റിൽ കാണാൻ സാധിക്കുന്നില്ല. ഇതിന് ഹെൽപ് ലൈനിൽ നിന്നും ലഭിച്ച മറുപടി ഈ സേവനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെന്നാണ്.  മാത്രമല്ല നിങ്ങൾക്ക് ഓൺ‌ലൈൻ വഴി ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യാം. നിങ്ങൾക്ക് ഇത് ഫ്ലെക്സിബിൾ പേപ്പർ ഫോർമാറ്റിൽ സൂക്ഷിക്കണമെങ്കിൽ ഇ-ആധാറിൽ നിന്ന് printout എടുക്കാം.

 

 

പിവിസി ആധാർ കാർഡ് എങ്ങനെ ലഭിക്കും

ഇതുവരെ ആധാർ കാർഡ് കടലാസിൽ അച്ചടിക്കാറുണ്ടായിരുന്നുവെങ്കിലും UIDAI ആധാർ കാർഡിന്റെ ഡിജിറ്റൽ രൂപവും അംഗീകരിച്ചു. അതായത്, നിങ്ങൾക്ക് ഇത് നിങ്ങളുടെ മൊബൈലിൽ download സൂക്ഷിക്കാം, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം, ഡിജിറ്റൽ ആധാർ കാർഡിന് ഫിസിക്കൽ കീ പോലെ അംഗീകാരമുണ്ട്.

പിവിസി ആധാർ കാർഡ് 50 രൂപയ്ക്ക് ഉണ്ടാക്കാം

ഏറ്റവും മികച്ച കാര്യം നിങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് PVC ആധാർ കാർഡ് നിർമ്മിക്കാൻ കഴിയും.  ഇപ്പോൾ നിങ്ങൾക്ക് പിവിസി ആധാർ കാർഡ് പരിപാലിക്കാൻ വളരെ എളുപ്പമാണ്. ഇത് പ്ലാസ്റ്റിക് രൂപത്തിലാണ്, അതിന്റെ വലുപ്പം എടിഎം ഡെബിറ്റ് കാർഡ് പോലെയാണ്, നിങ്ങൾക്ക് ഇത് എളുപ്പത്തിൽ നിങ്ങളുടെ പോക്കറ്റിലോ വാലറ്റിലോ സൂക്ഷിക്കാം. നിങ്ങൾക്ക് ഒരു പിവിസി ആധാർ കാർഡ് നിർമ്മിക്കണമെങ്കിൽ, 50 രൂപയുടെ ചെറിയ ഫീസ് മാത്രമേ നൽകേണ്ടതുള്ളൂ.

പിവിസി ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം

1. പിവിസി ആധാർ കാർഡിനായി അപേക്ഷിക്കണമെങ്കിൽ, നിങ്ങൾക്ക് UIDAI വെബ്‌സൈറ്റ് uidai.gov.in അല്ലെങ്കിൽ resident.uidai.gov.in സന്ദർശിക്കാം.
2. നിങ്ങളുടെ ആധാർ കാർഡ് നമ്പർ, വെർച്വൽ ഐഡി നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ വെബ്സൈറ്റിൽ നൽകണം.
3. 50 രൂപ ഫീസ് നൽകി നിങ്ങൾ ഓർഡർ ചെയ്താൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News