New Delhi: ഇന്ത്യന്‍ പൗരന്  സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന  12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ കാർഡ്.  സൗജന്യമായി നല്‍കുന്ന ഈ തിരിച്ചറിയല്‍ കാര്‍ഡ്‌  UIDAI ആണ്  ലഭ്യമാക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഇന്ന് ഏതൊരു ആവശ്യത്തിനും   അടിസ്ഥാന രേഖയായി  ആവശ്യപ്പെടുന്നത് ആധാര്‍ കാര്‍ഡ്‌  (Aadhar Card) ആണ്.  രാജ്യത്തെ ഏതൊരു പൗരനും ആധാര്‍ കാര്‍ഡ്‌  നിര്‍മ്മിക്കാം. ഇതിന് പ്രത്യേക പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. 


ശിശുക്കളുടെയും  ആധാര്‍ കാര്‍ഡ്‌ ഉണ്ടാക്കാം. അതിനായി മാതാപിതാക്കളുടെ രേഖകള്‍ക്കൊപ്പം എൻറോൾ ചെയ്യാവുന്നതാണ്.  


Also Read: Aadhar Card: വിവാഹശേഷം ആധാര്‍ കാര്‍ഡില്‍ പേര് മാറ്റണോ? വഴിയുണ്ട്


Baal Aadhar: ഒരു കുട്ടികള്‍ക്കുള്ള  ആധാർ കാർഡ്  "ബാൽ ആധാർ" എന്നാണ് അറിയപ്പെടുന്നത്.   5 വയസിന്  താഴെയുള്ള കുട്ടികൾക്കാണ് ‘ബാൽ ആധാർ’ നൽകുന്നത്.  കുട്ടികള്‍ക്കുള്ള "ബാല്‍ ആധാറിന്"  നീല നിറമാണ്‌ നല്‍കിയിരിയ്ക്കുന്നത്.  


Also Read: Aadhar Card Alert...!! നിങ്ങളുടെ ആധാര്‍ കാര്‍ഡ്‌ വ്യാജമാണോ? എങ്ങിനെ പരിശോധിക്കാം


ശിശുക്കള്‍ക്ക് ആധാര്‍ ഉണ്ടാക്കാനായി  അധികം രേഖകളുടെ ആവശ്യമില്ല.  കുട്ടികളുടെ ആധാര്‍  കാര്‍ഡിനായി  ആവശ്യമായത്  കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സ്ലിപ്പ്, മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാര്‍ഡ്‌  എന്നിവയാണ്.   


ഈ രേഖകള്‍ക്കൊപ്പം അടുത്തുള്ള  ആധാർ കേന്ദ്രം സന്ദർശിച്ച്  Aadhar കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.