Aadhar Card Alert...!! നിങ്ങളുടെ ആധാര്‍ കാര്‍ഡ്‌ വ്യാജമാണോ? എങ്ങിനെ പരിശോധിക്കാം

ഇന്ത്യയിലെ ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്  ആധാര്‍ (Aadhar Card). 

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 06:04 PM IST
  • UIDAI (Unique Identification Authority Of India) ആധാര്‍ സംബന്ധിച്ച ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പ് പുറത്തുവിട്ടിരിയ്ക്കുകയാണ്‌.
  • ആധാര്‍ നമ്പര്‍ എന്നപേരില്‍ നല്‍കുന്ന എല്ലാ 12 അക്ക നമ്പരുകളും യഥാര്‍ത്ഥത്തില്‍ ആധാര്‍ നമ്പര്‍ ആയിരിക്കില്ല എന്നാണ് UIDAI താക്കീത് നല്‍കുന്നത്.
Aadhar Card Alert...!! നിങ്ങളുടെ ആധാര്‍ കാര്‍ഡ്‌ വ്യാജമാണോ? എങ്ങിനെ പരിശോധിക്കാം

Aadhaar Card Latest News: ഇന്ത്യയിലെ ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്  ആധാര്‍ (Aadhar Card). 

ഇന്ത്യന്‍ പൗരന്‍റെ തനതായ തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ആധാര്‍ ബാങ്ക് ഇടപാടുകള്‍ക്കും  സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം നേടുന്നതിനും ഇന്ന്  അത്യാവശ്യമാണ്.

വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, മേല്‍വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ്  ആധാര്‍ കാര്‍ഡ്‌ നിര്‍മ്മിക്കുന്നത്.  കൂടാതെ,  ബയോമെട്രിക്  വിവരങ്ങളായി കണ്ണിലെ കൃഷ്ണമണികളുടേയും കൈ വിരല്‍ രേഖകളുമാണ് ശേഖരിക്കുന്നത്.  

എന്നാല്‍,  UIDAI (Unique Identification Authority Of India)   ആധാര്‍  സംബന്ധിച്ച ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പ്  പുറത്തുവിട്ടിരിയ്ക്കുകയാണ്‌.  ആധാര്‍ നമ്പര്‍ എന്നപേരില്‍ നല്‍കുന്ന എല്ലാ 12 അക്ക നമ്പരുകളും  യഥാര്‍ത്ഥത്തില്‍ ആധാര്‍ നമ്പര്‍ ആയിരിക്കില്ല എന്നാണ്    UIDAI താക്കീത് നല്‍കുന്നത്. 

ഇന്ന് ഒട്ടുമിക്ക ഇടപാടുകള്‍ക്കും, പ്രത്യേകിച്ച് പണ സംബന്ധിയായ ഇടപാടുകള്‍ക്ക്  ആധാര്‍ അനിവാര്യമാണ്.  തിരിച്ചറിയലിനുള്ള പ്രധാന രേഖയായി ആധാര്‍ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍, ഈ 12 അക്ക നമ്പര്‍ വച്ച് നിങ്ങള്‍ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട് എന്നാണ്  UIDAI നല്‍കുന്ന മുന്നറിയിപ്പ്.

തിരിച്ചറിയലിനുള്ള രേഖയായി  (Identitiy Proof) ആധാർ കാർഡ് സ്വീകരിക്കുന്നതിനുമുമ്പ് കാർഡ് ഉടമയുടെ  ഐഡന്‍റിറ്റി പരിശോധിക്കേണ്ടത്  അനിവാര്യമാണ് എന്ന്  UIDAI ചൂണ്ടിക്കാട്ടുന്നു. 

Also Read: Aadhar Card: വിവാഹശേഷം ആധാര്‍ കാര്‍ഡില്‍ പേര് മാറ്റണോ? വഴിയുണ്ട്

ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ്  ആധാര്‍ നമ്പര്‍ വ്യാജമാണോ  അല്ലയോ എന്ന് പരിശോധിക്കാനുള്ള   മാര്‍ഗ്ഗം   UIDAI വെബ്സൈറ്റില്‍ ലഭ്യമാണ്.  ഇതുകൂടാതെ, mAadhaar ആപ്പ് വഴിയും  പരിശോധന നടത്താം.

ആധാർ കാര്‍ഡ് വ്യാജമാണോ എന്ന്   ഓൺ‌ലൈനിലും ഓഫ്‌ലൈനിലും പരിശോധിക്കാന്‍ സാധിക്കും.  

Also Read: Aadhar Alert...!! ആധാറുമായി ബന്ധപ്പെട്ട ഈ സേവനങ്ങൾ നിര്‍ത്തലാക്കി

ഇതിനായി ഉപയോക്താക്കൾ resident.uidai.gov.in/verify എന്ന ലിങ്ക് ലോഗിന്‍ ചെയ്യണം.  അതിനുശേഷം 12 അക്ക ആധാർ നമ്പർ എഴുതുക.  സുരക്ഷാ കോഡും ക്യാപ്‌ചയും പൂരിപ്പിച്ച ശേഷം   Proceed To Verify എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.   12 അക്ക നമ്പറിന്‍റെ  പരിശോധന സ്‌ക്രീനിൽ ദൃശ്യമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

 

Trending News