Aadhaar Update: ഇനി ഫ്രീയില്ല, ഇപ്പോൾ തന്നെ ചെയ്യാം;ആധാർ പുതുക്കേണ്ട സമയം ആയി
ആധാർ ഉടമകളെ സഹായിക്കാൻ UIDAI സൗജന്യ ഓൺലൈൻ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരുന്നു.ഇതനുസരിച്ച്, ജൂൺ 14 വരെ, ആധാറിന്റെ ഓൺലൈൻ അപ്‌ഡേറ്റ് സൗജന്യമാണ്
10 വർഷം പഴക്കമുള്ള ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ യുഐഡിഎഐ നിർദ്ദേശം നൽകിയിട്ടുണ്ട്. നിങ്ങളുടെ ആധാറിന് 10 വർഷം പഴക്കമുണ്ടെങ്കിൽ, 2023 ജൂൺ 14-ന് മുമ്പ് അത് അപ്‌ഡേറ്റ് ചെയ്യുക. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, ജൂൺ 14-ന് ശേഷം ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് പണം നൽകേണ്ടിവരും. നിലവിൽ ആധാറിന്റെ ഓൺലൈൻ അപ്‌ഡേറ്റ് സൗജന്യമാണ്.
ജൂൺ 14 വരെയുള്ള അവസാന അവസരം
ആധാർ ഉടമകളെ സഹായിക്കാൻ UIDAI സൗജന്യ ഓൺലൈൻ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ, ആധാറിന്റെ ഓൺലൈൻ അപ്‌ഡേറ്റ് സൗജന്യമായി നിലനിർത്തിയിട്ടുണ്ട്. യുഐഡിഎഐയുടെ അറിയിപ്പ് അനുസരിച്ച്, ഈ മൂന്ന് മാസത്തിനുള്ളിൽ ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്, ഇതിന് 50 രൂപ നൽകണം.
നിങ്ങൾക്ക് ഈ സൗജന്യ സേവനം എവിടെ നിന്ന് ലഭിക്കും
ആധാർ myAadhaar പോർട്ടലിൽ നിന്ന് ഓൺലൈൻ സൗജന്യ സേവനം ആസ്വദിക്കാം. ആധാർ കേന്ദ്രങ്ങളിൽ 50 രൂപ നൽകണം.
അപ്ഡേറ്റ് ചെയ്യാൻ
1. ആദ്യം https://uidai.gov.in/ സന്ദർശിക്കുക
2. ഇതിന് ശേഷം myAadhaar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3. തുടർന്ന് "ആധാർ അപ്ഡേറ്റിൽ ടാപ്പ് ചെയ്യുക
4. ഇതിന് ശേഷം ആധാർ നമ്പറും സുരക്ഷാ കോഡും നൽകേണ്ടിവരും
5. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് വെരിഫൈ ചെയ്യണം
6. ഇതിനുശേഷം നിങ്ങൾക്ക് വിലാസം, ഫോൺ നമ്പർ, പേര് അല്ലെങ്കിൽ ജനനത്തീയതി എന്നിവ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും
7. ഇതിനായി, നിങ്ങൾ രേഖകളുടെ പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്
8. അതിനു ശേഷം Confirm and submit ബട്ടണിൽ ക്ലിക്ക് ചെയ്യുക
9. കിട്ടുന്ന unique Update Request Number വഴി അപ്ഡേറ്റ് ഘട്ടങ്ങൾ മനസ്സിലാക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...