Adani Stocks Crash: ഗൗതം അദാനിക്കെതിരായ യുഎസിന്റെ അറസ്റ്റ് വാറണ്ട്; ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ്, നഷ്ടം ഇത്ര
Adani Bribery Case Highlights: തട്ടിപ്പിനും വഞ്ചനയ്ക്കും അദാനിയുടെ പേരിൽ അമേരിക്കയിൽ കേസെടുത്തതിന് പിന്നാലെയാണ് ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടത്.
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരിയിൽ 20 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ചയിലെ ഓഹരിവിപണിയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞത്. തട്ടിപ്പിനും വഞ്ചനയ്ക്കും അദാനിയുടെ പേരിൽ അമേരിക്കയിൽ കേസെടുത്തതിന് പിന്നാലെയാണ് ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടത്.
സൗരോർജ കരാറുകൾ നേടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. 250 മില്യൺ ഡോളർ (ഏകദേശം 2100 കോടി രൂപ) കൈക്കൂലി നൽകിയെന്നാണ് കേസ്. കൈക്കൂലി നൽകിയ കാര്യം അമേരിക്കൻ നിക്ഷേപകരിൽ നിന്ന് മറച്ചുവച്ച് നിക്ഷേപം സ്വീകരിച്ചതായും ആരോപിച്ച് അഴിമതി, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ALSO READ: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി
കേസിൽ എട്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഗൗതം എസ് അദാനി, സാഗർ എസ് അദാനി, വിനീത് എസ് ജെയിൻ, സിറിൽ കാബൻസ്, രഞ്ജിത് ഗുപ്തി, ദീപക് മൽഹോത്ര, സൗരഭ് അഗർവാൾ, രൂപേഷ് അഗർവാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കൈക്കൂലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നീതിന്യായ വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. അഴിമതിക്കാര്യം മറച്ചുവച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് മൂന്ന് ബില്യൺ ഡോളറിൽ അധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സിവിൽ കേസും ചുമത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം വ്യാഴാഴ്ച 11.91 ലക്ഷം കോടിയായി കുറഞ്ഞു. 2.60 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അദാനി എനർജി സൊല്യൂഷൻസിനെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.
ഇതിന്റെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീൻ എനർജി 18 ശതാമാനം ഇടിഞ്ഞു. അദാനി ടോട്ടൽ ഗ്യാസും അദാനി പവറും 13-14 ശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്സ്, എസിസി, അദാനി പോർട്ട്സ് എന്നിവ പത്ത് ശതമാനം ലോവർ സർക്യൂട്ട് പരിധിയിൽ എത്തി. എൻഡിടിവി ഓഹരികൾ 11 ശതമാനം ഇടിഞ്ഞു. അദാനി വിൽമർ എട്ട് ശതമാനം ഇടിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.