Adani FPO : എഫ്പിഒയിൽ അദാനിയെ രക്ഷിച്ചത് രണ്ട് ഇന്ത്യൻ ഭീമൻമാർ... അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ
Adani FPO Updates : അദാനി എന്റെർപ്രൈസസ് ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ 20000 കോടി രൂപയാണ് സമാഹരിച്ചത്. സജ്ജൻ ജിൻഡാലും സുനിൽ മിത്തലും അദാനി എന്റെർപ്രൈസസിന്റെ ഫോളോ-ഓൺ ഓഫർ വാങ്ങിയതായിയാണ് റിപ്പോർട്ട്.
അദാനി എന്റെർപ്രൈസസ് എഫ് പി ഒയിൽ അദാനിയെ രക്ഷിക്കാൻ എത്തിയത് രണ്ട് ഇന്ത്യൻ ഭീമൻമാർ. അദാനി എന്റെർപ്രൈസസ് ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ 20000 കോടി രൂപയാണ് സമാഹരിച്ചത്. സജ്ജൻ ജിൻഡാലും സുനിൽ മിത്തലും അദാനി എന്റെർപ്രൈസസിന്റെ ഫോളോ-ഓൺ ഓഫർ വാങ്ങിയതായിയാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് അദാനിയുടെ മുൻനിര സ്ഥാപനത്തിന്റെ എഫ്പിഒ പൂർത്തിയാക്കാൻ സാധിച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഓഹരികൾ വാങ്ങാനുള്ള നിക്ഷേപങ്ങൾ അവരുടെ വ്യക്തിഗത ഫണ്ടുകളിൽ നിന്നാണ് എത്തിയത്. അവരുടെ ലിസ്റ്റഡ് ബിസിനസുകളായ JSW സ്റ്റീൽ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവ പോലെയുള്ളവയിൽ നിന്നുള്ള ഫണ്ടുകൾ ഇതിനായി ഉപയോഗിച്ചിട്ടില്ല. ജിൻഡാൽ ഏകദേശം 30 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ മിത്തൽ എത്ര തുകയ്ക്കാണ് വാങ്ങിയതെന്നത് വ്യക്തമാക്കിയിട്ടില്ല.
ജിൻഡാലിന്റെ JSW, മിത്തലിന്റെ ഭാരതി എന്നിവയുടെ പ്രതിനിധികൾ അദാനി ഓഹരി വിൽപ്പനയെ കുറിച്ചും ഇവർ ഓഹരികൾ വാങ്ങിയെന്ന റിപ്പോർട്ടുകളെ കുറിച്ചും പ്രതികരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് പ്രതിനിധികളും ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ അദാനി എന്റെർപ്രൈസസ് എഫ് പി ഒയിൽ ജിൻഡാലും മിത്തലും പങ്കെടുത്തതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫോളോ-ഓൺ ഓഹരി വിൽപ്പനയായിരുന്നു അദാനി എന്റെർപ്രൈസസിന്റേത്. സ്ഥാപന നിക്ഷേപകരിൽ നിന്നും ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ നിന്നുമുള്ള ഡിമാൻഡിന്റെ കുതിച്ചുചാട്ടത്തെ തുടർന്ന് അവസാന ദിവസം എഫ് പി ഒ പൂർണമായും വിറ്റ് പോയിരുന്നു. എന്നാൽ അദാനി എന്റർപ്രൈസിന് റീട്ടെയിൽ നിക്ഷേപകരിൽ നിന്നുള്ള താത്പര്യം കാര്യമായി പിടിച്ച് പറ്റാൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...