തിരുവനന്തപുരം : മലേഷ്യയിലെ ക്വലലാപൂരിലേക്ക് തിരുവനന്തപുരത്ത് നിന്നും നേരിട്ട് സർവീസ് പ്രഖ്യാപിച്ച് എയർ ഏഷ്യ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള എയർ ഏഷ്യയുടെ ആദ്യ സർവീസണിത്. ഫെബ്രുവരി 21 മുതൽ പുതിയ സർവീസ് തിരുവനന്തപുരത്ത് നിന്നും പറന്ന് തുടങ്ങും. എയർബസ് 320 വിമാനമാണ് തിരുവനന്തപുരത്ത് നിന്നും ക്വലലാംപൂരിലേക്ക് പറക്കുക. 180 യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിമാനമാണ് എയർബസ് 320.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 21ന് അർധരാത്രി 12.25ന് തിരുവനന്തപുരത്ത് നിന്നും വിമാനം മലേഷ്യലേക്ക് എയർ ഏഷ്യയുടെ ആദ്യ സർവീസ് പറന്നുയരും. ആഴ്ചയിൽ നാല് ദിവസമാണ് സർവീസുള്ളത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് തിരുവനന്തപുരത്ത് നിന്നും സർവീസുള്ളത്. എയർ ഏഷ്യ തങ്ങളുടെ ഓപ്പറേഷൻ ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. നിലവിൽ എയർ ഏഷ്യക്ക് കേരളത്തിലെ കൊച്ചി വിമാനത്താവളത്തിൽ മാത്രമാണ് സർവീസുള്ളത്. മലേഷ്യക്ക് പുറമെ ഓസ്ട്രേലിയ, തായിലാൻഡ്, ഇന്തോനേഷ്യ, സിംഗപൂർ എന്നീ രാജ്യങ്ങളിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള സർവീസും ഉടൻ ആരംഭിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.


ALSO READ : Lakshadweep Tour : ഇന്ത്യയിൽ തന്നെയാണ്, പക്ഷെ ലക്ഷദ്വീപിൽ പ്രവേശിക്കണമെങ്കിൽ പ്രത്യേക പെർമിറ്റ് വേണം; ഒരു ലക്ഷദ്വീപ് ട്രിപ്പിന് വേണ്ടത് എന്തെല്ലാം?


കിഴക്കൻ ഏഷ്യ രാജ്യങ്ങളിൽ കൂടുതൽ സർവീസ് വ്യാപിക്കാൻ ഒരുങ്ങുകയാണ് ടാറ്റയുടെ സഹകരണത്തിലുടെ പ്രവർത്തിക്കുന്ന വിമാനക്കമ്പനി. ഈ തീരുമാനം കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം, ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ചേക്കും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യം കമ്പനിക്ക് നടത്തിപ്പ് അവകാശം നൽകിയതിന് പിന്നാലെ നിരവധി സർവീസുകളാണ് ഇവിടേക്ക് ഒഴുകിയെത്തിട്ടുള്ളത്. കൂടാതെ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് വലിയ കുറവും രേഖപ്പെടുത്താനും തുടങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.