Air India Winter Plan: എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം, എയര്‍ ഇന്ത്യ എയർലൈൻസ് തുടർച്ചയായി നവീകരണത്തിന്‍റെ പാതയിലാണ്. ഇപ്പോൾ എയർ ഇന്ത്യയെ സംബന്ധിക്കുന്ന ഒരു പ്രധാന വാര്‍ത്തയാണ് പുറത്തു വരുന്നത്. അതായത്, ശൈത്യകാലം ആഘോഷമാക്കാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് എയർ ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ICC World Cup 2023: ലോകകപ്പിനിടെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്ക് മൂലം ഹാർദിക് പാണ്ഡ്യ ടൂർണമെന്‍റിൽ നിന്ന് പുറത്ത് 
 
ശൈത്യകാല പദ്ധതിയുടെ ഭാഗമായി എയർ ഇന്ത്യ, 30 ലധികം വിമാനങ്ങളും 400ലധികം ആഭ്യന്തര, അന്തർദേശീയ വിമാന സര്‍വീസുകളുമാണ് ശൈത്യകാല പരിപാടിയില്‍  (Air India Winter Plan) നടപ്പാക്കുന്നത്. ഈ പദ്ധതി ഒക്ടോബര്‍ 29 മുതല്‍ ആരംഭിച്ചു.  ശൈത്യകാല പരിപാടി ഒക്ടോബർ 29 മുതൽ അടുത്ത വർഷം മാർച്ച് 30 വരെ തുടരും. 


Also Read:  Preeti Yoga on Dhanteras 2023:  ധന്‍തേരസില്‍ ശുഭകരമായ പ്രീതിയോഗം, എല്ലാ ആഗ്രഹങ്ങളും സഫലമാകും!!   
 
റിപ്പോര്‍ട്ട് അനുസരിച്ച് എയര്‍ ഇന്ത്യ അടുത്ത 6 മാസത്തിനുള്ളിൽ 30 ലധികം പുതിയ വിമാനങ്ങൾ കൊണ്ടുവരുന്നു. ഇതിനുപുറമെ, പ്രതിവാരം 400 വിമാന സര്‍വീസുകള്‍ കൂട്ടിച്ചേർക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്. രാജ്യത്തിന് പുറത്ത് നാല് പുതിയ സ്ഥലങ്ങളിലേക്ക് എയർലൈൻസിന് ഫ്ലൈറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. അതായത്,  ടാറ്റ ഗ്രൂപ്പ് എയർലൈൻ നിലവിലുള്ള നെറ്റ്‌വർക്കും ഫ്ലീറ്റും വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.


എയർലൈനിൽ നിന്നുള്ള സൂചനകള്‍ അനുസരിച്ച് വടക്കേ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വിപുലീകരണം നടത്താൻ കമ്പനിക്ക് പദ്ധതിയുണ്ട്. ശീതകാല പരിപാടിയുടെ ഭാഗമായി 2024 മാർച്ചോടെ ആഭ്യന്തര, അന്തർദേശീയ ശൃംഖലയിലേക്ക് 400-ലധികം പ്രതിവാര ഫ്ലൈറ്റുകൾ കൂട്ടിച്ചേർക്കാനും   ഉദ്ദേശിക്കുന്നതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. 


അടുത്ത ആറ് മാസത്തിനുള്ളിൽ പുതിയ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് നിരവധി ആഭ്യന്തര റൂട്ടുകളിലായി 200-ലധികം പ്രതിവാര ഫ്ലൈറ്റുകൾ ആരംഭിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര ശൃംഖലയിൽ പ്രതിവാരം 200-ലധികം ഫ്ലൈറ്റുകളും കമ്പനി ആരംഭിക്കും. 80-ലധികം പ്രതിവാര വിമാനങ്ങൾ ഇതിനോടകം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 


2024 മാർച്ചോടെ 30-ലധികം വലിയ വിമാനങ്ങൾ എയർ ഇന്ത്യ ഫ്‌ളീറ്റിൽ ഉൾപ്പെടുത്തുമെന്ന് എയർ ഇന്ത്യയുടെ പത്രക്കുറിപ്പിൽ പറയുന്നു. ആറ് എ 350, നാല് ബി 777, 20 എ 320 നിയോ എന്നിവ ഉൾപ്പെടുന്നതാണ് ഇത്. ഈ വർഷം എയർ ബസിൽ നിന്നും ബോയിംഗിൽ നിന്നും 470 പുതിയ വിമാനങ്ങൾ എയർ ഇന്ത്യ ഓർഡർ ചെയ്തിരുന്നു.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.