Hardik Pandya Injury: ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി, ഹാർദിക് പാണ്ഡ്യ ലോകകപ്പിൽ നിന്ന് പുറത്തായി. പാണ്ഡ്യയുടെ പരുക്കിനെ തുടർന്നാണ് ഈ നടപടി. പാണ്ഡ്യയുടെ പകരക്കാരനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
2023 ക്രിക്കറ്റ് ലോകകപ്പിനിടെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ പുറത്താകല്‍. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ആ പരിക്കിൽ നിന്ന് പാണ്ഡ്യ ഇതുവരെ കരകയറിയിട്ടില്ല. ഒടുവിൽ പാണ്ഡ്യയ്ക്ക് ഇപ്പോൾ ലോകകപ്പിൽ നിന്ന് പുറത്താകേണ്ടി വന്നു. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയെ ഇനി ടീം ഇന്ത്യയുടെ ടീമിൽ ഉൾപ്പെടുത്തും.
Also Read: Sara tendulkar: ആരാണ് ഇന്ത്യയുടെ കളികാണാൻ, ഗാലറിയിൽ ഇരുന്ന ആ സെലിബ്രറ്റി താരം?
ടീം ഇന്ത്യക്ക് പാണ്ഡ്യ എത്രമാത്രം പ്രധാനമാണ്?
ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമാണ് നിലവിൽ ടീം ഇന്ത്യയെന്നത് ശ്രദ്ധേയമാണ്. വിജയ തേരിലേറി അനായാസം സെമി ഫൈനലില്‍ കടന്ന ടീം ഇന്ത്യ കളിച്ച 7 മത്സരങ്ങളിലും വിജയിച്ചു. ഈ ലോകകപ്പില്‍ ഒരു ടീമിനും ഇന്ത്യയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, ടീം ഇന്ത്യയുടെ നിര്‍ണ്ണായക ശക്തിയാണ് ഹാർദിക് പാണ്ഡ്യ. ഇന്ത്യന്‍ ടീം ഇത്രമാത്രം ശക്തമാകാൻ കാരണവും പാണ്ഡ്യയാണ്. കാരണം മധ്യനിരയിൽ കളിക്കുന്ന സ്റ്റാർ ഓൾറൗണ്ടർ പാണ്ഡ്യ ടീമിന് മികച്ച ബാലൻസ് നൽകുന്നു. ഇത് കൂടാതെ പാണ്ഡ്യയുടെ മികച്ച ബൗളിംഗ് എന്നും എതിരാളികള്‍ക്ക് തലവേദനയാണ്. ബൗളിംഗിലും ബാറ്റിംഗിലും മികവ് പുലര്‍ത്തുന്ന പാണ്ഡ്യ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഈ ലോകകപ്പിന്‍റെ ഇനിയുള്ള മത്സരങ്ങള്‍ അതായത് പാണ്ഡ്യയില്ലാത്ത മത്സരങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു വേദനയാവും, ആരാധകര്‍ പാണ്ഡ്യയെ മിസ് ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇന്ത്യയുടെ പ്ലെയിംഗ് 11 ഏറെ ശക്തം
എന്നിരുന്നാലും, പാണ്ഡ്യയുടെ അഭാവം ടീം ഇന്ത്യയെ ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍. കാരണം നിലവിലെ കോമ്പിനേഷൻ തകര്‍ക്കാന്‍ ഒരു ടീമിനും കഴിയില്ല എന്നാണ് കണക്കുകൂട്ടല്‍. മികച്ച മുന്‍നിര ബാറ്റ്സ്മാന്മാര്‍, കരപിടിച്ചു കയറ്റാന്‍ ശേഷിയുള്ള ഇടനിലക്കാര്‍, മികച്ച ബൗളര്‍മാര്‍, ഇന്ത്യന്‍ ടീം ഏറെ ശക്തമാണ്......
രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, കെ എൽ രാഹുൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ടീം ഇന്ത്യയുടെ 11-ാം സ്ഥാനത്തെ കുറിച്ച് പറയുമ്പോൾ. ഈ പ്ലേ 11 തുടർച്ചയായി മികവ് മെച്ചപ്പെടുത്തുകയാണ്. നിലവില്‍ പ്ലെയിംഗ് 11ൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
പാണ്ഡ്യയുടെ പരിക്ക് മുഹമ്മദ് ഷമിയുടെ ഭാഗ്യം തെളിഞ്ഞു....!!
ഹാർദിക് പാണ്ഡ്യയുടെ പരുക്കിന് ശേഷമാണ് മുഹമ്മദ് ഷമിക്ക് പ്ലെയിംഗ് 11ൽ അവസരം ലഭിച്ചത്. തനിക്ക് തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അവസരം പൂര്‍ണ്ണമായും വിനിയോഗിക്കുകയാണ് മുഹമ്മദ് ഷമി. കഴിഞ്ഞ 3 മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമി കാഴ്ച വച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് ഷമി നേടിയത്...!! ഒരു ടീമിന്‍റെയും ബാറ്റിംഗ് നിരയ്ക്ക് ഷമിയുടെ മാരക ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് തെളിയിക്കുക യാണ് താരം...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.