FD Rules Changed: നിങ്ങളുടെ എഫ്ഡി തുക പിൻവലിക്കാൻ മറന്നോ? RBI യുടെ പുതിയ നിയമം ശ്രദ്ധിക്കുക
FD Rules Changed: ഈ മാറ്റത്തിന് ശേഷവും നിങ്ങൾ എഫ്ഡിയുടെ കാലാവധി പൂർത്തിയായതിനുശേഷവും ക്ലെയിം ചെയ്യാതിരിക്കുകയും പണം ബാങ്കിൽ കിടക്കുകയുമാണെങ്കിൽ നിങ്ങൾക്ക് എഫ്ഡിയുടെ പലിശയിൽ നഷ്ടം നേരിടാം.
FD Rules Changed: നിങ്ങൾ കാശുണ്ടാക്കാൻ വേണ്ടി സ്ഥിര നിക്ഷേപത്തിൽ പണം നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇനി കുറച്ച് വിവേകത്തോടെ ആലോചിച്ചു വേണം പ്രവർത്തിക്കാൻ.
കാരണം റിസർവ് ബാങ്ക് (RBI) എഫ്ഡി (FD) നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അത് നിങ്ങൾ അറിഞ്ഞിരിക്കണം, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരാം.
Also Read: Investment for Girl Child: സുകന്യ സമൃദ്ധി യോജന, PPF, പെണ്‍കുട്ടികള്‍ക്കായി ഏത് നിക്ഷേപമാണ് ഉത്തമം?
എഫ്ഡിയുടെ കാലാവധി പൂർത്തിയാകുന്ന നിയമങ്ങൾ മാറ്റി (Changed rules on maturity of FD)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഫിക്സഡ് ഡെപ്പോസിറ്റ് (FD) നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട് അതായത് ഇപ്പോൾ മെച്യൂരിറ്റി പിരീഡ് കഴിഞ്ഞതിനു ശേഷവും നിങ്ങൾ തുക ക്ലെയിം ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് അതിൽ കുറഞ്ഞ പലിശ ലഭിക്കും.
ഈ പലിശ സേവിംഗ്സ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശയ്ക്ക് തുല്യമായിരിക്കും. നിലവിൽ ബാങ്കുകൾ 5 മുതൽ 10 വർഷം വരെ ദൈർഘ്യമുള്ള എഫ്ഡിക്ക് 5% ത്തിൽ കൂടുതൽ പലിശ നൽകുന്നു. എന്നാൽ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 3 ശതമാനം മുതൽ 4 ശതമാനം വരെയാണ്.
റിസർവ് ബാങ്ക് ഈ ഉത്തരവ് പുറപ്പെടുവിച്ചു (RBI issued this order)
റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിൽ സ്ഥിര നിക്ഷേപം (FD) പക്വത പ്രാപിക്കുകയും തുക പിൻവലിക്കുകയോ ക്ലെയിം ചെയ്യുകയോ ചെയ്തില്ലെങ്കിൽ സേവിംഗ്സ് അകൗണ്ട് അനുസരിച്ചുള്ള പലിശനിരക്കോ അല്ലെങ്കിൽ അല്ലെങ്കിൽ മെച്യൂർ എഫ്ഡിയുടെ നിശ്ചിത പലിശ നിരക്ക് ഇതിൽ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക.
ഈ നിയമ എല്ലാ വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയിലെ നിക്ഷേപങ്ങങ്ങൾക്ക് ബാധകമാകും.
5 വർഷം കാലാവധി പൂർത്തിയാകുന്ന ഒരു എഫ്ഡിയിൽ നിങ്ങൾ തുക നിക്ഷേപിച്ചുവെന്ന് കരുതുക അത് ഇന്ന് മെച്യൂർ ആയി എന്ന് കരുതുകഎന്നാൽ നിങ്ങൾ ആ പണം ഇന്നുതന്നെ പിൻവലിക്കുന്നില്ലയെങ്കിൽ ഇതിൽ നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ സംഭവിക്കാം.
ഒരു പക്ഷെ നിങ്ങൾക്ക് എഫ്ഡിയിൽ ലഭിക്കുന്ന പലിശ ആ ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണെങ്കിൽ നിങ്ങൾക്ക് എഫ്ഡിയിൽ അതേ പലിശ ലഭിക്കുന്നത് തുടരും. എന്നാൽ എഫ്ഡിയിൽ നേടിയ പലിശ സേവിംഗ്സ് അക്കൗണ്ടിൽ നേടിയ പലിശയേക്കാൾ കൂടുതലാണെങ്കിൽ, മെച്യൂരിറ്റിക്ക് ശേഷം നിങ്ങൾക്ക് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ മാത്രമേ ലഭിക്കുകയുള്ളുവെന്ന് സാരം.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ജൂലൈയിൽ ഡിഎ 3% വർദ്ധിക്കും
ഇതാണ് പഴയ നിയമം (old rule)
നേരത്തെ നിങ്ങളുടെ എഫ്ഡി മെച്യുർ പ്രാപിക്കുകയും നിങ്ങൾ അത് പിൻവലിക്കുകയോ ക്ലെയിം ചെയ്യുകയോ ചെയ്തില്ലെങ്കിൽ നിങ്ങൾ മുമ്പ് എഫ്ഡി ഉണ്ടാക്കിയ അതേ കാലയളവിലേക്ക് ബാങ്ക് നിങ്ങളുടെ എഫ്ഡിയെ നീട്ടിക്കൊണ്ടിരുന്നു. എന്നാൽ ഇനി അതുണ്ടാവില്ല. എന്നാൽ ഇപ്പോൾ മെച്യൂരിറ്റിയിൽ പണം പിൻവലിച്ചില്ലെങ്കിൽ എഫ്ഡിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പലിശ ഇനി ലഭ്യമാകില്ല. അതിനാൽ മെച്യൂരിറ്റി കഴിഞ്ഞാലുടൻ നിങ്ങൾ പണം പിൻവലിക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...