Kerala Treasury Savings: ബാങ്ക് വേണ്ട സംസ്ഥാന ട്രഷറിയിൽ നിക്ഷേപിച്ചോളു, ഗംഭീര പലിശ
പുതിയ നിരക്കുകൾ പ്രകാരം 365 ദിവസം മുതൽ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ 7 ശതമാനമായാണ് ഉയർത്തിയത് ഇത് നിലവില്‍ 6.40 ശതമാനമായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിലെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതലാണ് നിലവിൽ വന്നത്. പുതുക്കിയ നിരക്ക് പ്രകാരം 181 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് പുതിയതായി പലിശ നിരക്ക് പുതുക്കിയത്. ധന വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. നിലവില്‍ 181 ദിവസം മുതൽ 365 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 5.90 ശതമാനമായിരുന്നു ട്രഷറി നൽകിയിരുന്ന പലിശ. ഇത് നിലവിൽ ആറുശതമാനമായി മാറിയിരിക്കുകയാണ്.
പുതിയ നിരക്കുകൾ പ്രകാരം 365 ദിവസം മുതൽ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ 7 ശതമാനമായാണ് ഉയർത്തിയത് ഇത് നിലവില്‍ 6.40 ശതമാനമായിരുന്നു. അതേസമയം രണ്ടു വര്‍ഷത്തിന് മുകളിലെ നിക്ഷേപങ്ങൾക്ക് പലിശ 7.50 ശതമാനമായി തന്നെ തുടരും. ഇതിന് പുറമെ 46-90 ദിവസം, 91-180 ദിവസം എന്നീ നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റില്ല. ഇത് പഴയ നിരക്കായ 5.40, 5.90 എന്ന ക്രമത്തിൽ തന്നെ തുടരും
മുതിർന്നവർക്ക്
സീനിയർ സിറ്റിസൺസ് ആണെങ്കിൽ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 5.4 ശതമാനം പലിശ 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡികൾക്ക് ലഭിക്കും. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.9 ശതമാനവും, 181 ദിവസം മുതൽ 365 ദിവസം വരെയുള്ളവക്ക് 6 ശതമാനവും 366 ദിവസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവും പലിശ കിട്ടും. രണ്ട് വർഷത്തിൽ കൂടുതലുള്ളവക്ക് 7.5 ശതമാനമാണ് മുതിർന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന പലിശ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.