PPF Scheme: 1000 രൂപ മാസം തോറും നിക്ഷേപിക്കാം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും 12 ലക്ഷം രൂപ..!! കിടിലന്‍ പദ്ധതിയെക്കുറിച്ച് അറിയാം
PPF-ടെ ഈ സ്കീമില്‍ എല്ലാ മാസവും 1000 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 12 ലക്ഷം രൂപയാണ്.
PPF Scheme: PPF-ടെ ഈ സ്കീമില്‍ എല്ലാ മാസവും 1000 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 12 ലക്ഷം രൂപയാണ്.
നമുക്കറിയാം, PPF അക്കൗണ്ടിൽ എല്ലാ വർഷവും കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ സ്കീമിന്‍റെ കാലാവധി 15 വർഷമാണ്. കുറഞ്ഞ നിക്ഷേപം നടത്തി ഈ തകര്‍പ്പന്‍ സ്കീമിലൂടെ എങ്ങിനെ ഇത്രമാത്രം സമ്പാദ്യം നേടാം എന്നറിയാം.
എല്ലാ സാമ്പത്തിക വര്‍ഷത്തിലും ആളുകള്‍ പുതിയ നിക്ഷേപ പദ്ധതിയെപ്പറ്റി ആലോചിയ്ക്കുകയും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. ഇതിനായി സാമ്പത്തിക അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ, ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് ഏവരും ആലോചിയ്ക്കുന്നത്. ഉയർന്ന വരുമാനം നല്‍കുമെന്ന് അവകാശപ്പെടുന്ന നിരവധി പദ്ധതികള്‍ ഉണ്ട്. എന്നാല്‍, PPF പോലെ സുരക്ഷിതമായ നിക്ഷേപം മറ്റൊന്നില്ല.
PPF ന് നിലവില്‍ 7 ശതമാനം മുതൽ 8 ശതമാനം വരെയാണ് പലിശ നല്‍കിവരുന്നത്. ഓരോ പാദത്തിലും കേന്ദ്ര സർക്കാർ പിപിഎഫ് അക്കൗണ്ടിന്‍റെ പലിശ നിരക്ക് മാറ്റുന്നു. ഇപ്പോൾ പലിശ നിരക്ക് 7.1% ആണ്. ഇത് പല ബാങ്കുകളുടെയും സ്ഥിരനിക്ഷേപത്തേക്കാൾ കൂടുതലാണ്.
PPF അക്കൗണ്ടിൽ എല്ലാ മാസവും 1000 രൂപ വീതം നിക്ഷേപിച്ച് എങ്ങിനെ 12 ലക്ഷം രൂപ എങ്ങിനെ നേടാം എന്ന് നോക്കാം. അതായത് PPF-ല്‍ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ മികച്ച വരുമാനം നേടുവാന്‍ സാധിക്കും. സാധാരണ PPF അക്കൗണ്ടിന്‍റെ കാലാവധി 15 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായതിന് ശേഷം ഇത് 5 വര്‍ഷത്തേയ്ക്കുകൂടി ദീര്‍ഘിപ്പിക്കാവുന്നതാണ്. ഈ അവസരത്തിലും മാസം 1000 രൂപ നിക്ഷേപിക്കുന്നത് തുടരുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ അറിയതെതന്നെ നിങ്ങളുടെ നിക്ഷേപം ഒരു വന്‍ തുകയായി മാറും. ഇതിന് PPF സമ്പൂര്‍ണ്ണ പദ്ധതി എന്നാണ് പറയുന്നത്.
എന്താണ് PPF സമ്പൂര്‍ണ്ണ പദ്ധതി?
നിങ്ങൾ എല്ലാ മാസവും 1000 രൂപ വീതം PPF അക്കൗണ്ടിൽ നിക്ഷേപിച്ചാൽ, 15 വര്‍ഷംകൊണ്ട് നിങ്ങളുടെ നിക്ഷേപ തുക 1.80 ലക്ഷം രൂപയാകും. ഇതിന് 1.45 ലക്ഷം രൂപ പലിശ ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 3.25 ലക്ഷം രൂപ ലഭിക്കും. ഈ PPF അക്കൗണ്ട് നിങ്ങള്‍ 5 വർഷത്തേക്ക് കൂടി ദീര്‍ഘിപ്പിയ്ക്കുക. കൂടാതെ, എല്ലാ മാസവും 1000 രൂപ നിക്ഷേപിക്കുന്നത് തുടരുക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 2.40 ലക്ഷം രൂപയാകും. ഈ തുകയ്ക്ക് 2.92 ലക്ഷം രൂപ പലിശ ലഭിക്കും. ഇങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ അതായത് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 5.32 ലക്ഷം രൂപ ലഭിക്കും.
15 വർഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം 5-5 വർഷത്തേക്ക്, അതായത് മൊത്തം 30 വർഷം) എല്ലാ മാസവും 1000 രൂപ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾ ഇത് മൂന്ന് തവണ ദീര്ഘിപ്പിയ്ക്കുകയും ചെയ്‌താല്‍ നിങ്ങൾ നിക്ഷേപിച്ച മൊത്തം തുക 3.60 ലക്ഷം രൂപയാകും. ഇതിൽ പലിശയടക്കം കാലാവധി പൂർത്തിയാകുമ്പോൾ ആകെ 12.36 ലക്ഷം രൂപ ലഭിക്കും.
എന്നാല്‍, ഈ നിക്ഷേപ പദ്ധതിയിലൂടെ പണം നീണ്ട കാലയളവിലേയ്ക്ക് ബ്ലോക്ക് ആകും എന്ന് വിചാരിക്കേണ്ട. പദ്ധതിയില്‍ ചേര്‍ന്ന് 6 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് ഈ നിക്ഷേപത്തില്‍നിന്നും വായ്പയെടുക്കുവാന്‍ സാധിക്കും,
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...