1 രൂപ ചാരിറ്റിക്ക് മാറ്റി വെക്കാൻ നിങ്ങൾക്ക് പറ്റാറുണ്ടോ? ആഗോളതലത്തിൽ ദാരിദ്ര നിർമ്മാർജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്ന്  കേട്ടിരുന്ന ചോദ്യമായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകളെ സഹായിക്കാൻ ചിലപ്പോൾ കൂട്ടിവെക്കുന്ന ഇത്തരം ഒരു രൂപകളായിരിക്കും മതിയാവുക. അങ്ങിനെയുള്ള രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് ഇന്ത്യ. എന്നാൽ ദിവസവും 3 കോടി രൂപ ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാത്രം ചിലവഴിക്കുന്ന ഒരു തമിഴ്നാട്ടുകാരനാണ് നമ്മുടെ രാജ്യത്ത് അദ്ദേഹം 2022-ൽ മാത്രം അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചിലവഴിച്ചത്  1,161 കോടി രൂപയാണ്. രാജ്യത്തെ മുൻനിര കോടീശ്വരൻമാർ പലരും ഇക്കാര്യത്തിൽ ഇദ്ദേഹത്തിന് പിന്നിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ശിവ് നാടാർ ' ഈ പേര് കേട്ടാൽ പെട്ടെന്ന് മനസ്സിലാവില്ലെങ്കിലും ഇദ്ദേഹത്തിൻറെ കമ്പനി ലോകത്തെ അറിയപ്പെടുന്ന് ടെക് കമ്പനികളിൽ ഒന്നാണ്. എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡിന്റെ  മുൻ ചെയർമാനും സഹസ്ഥാപകനുമാണ് ശിവ നാടാർ. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ എന്ന ഗ്രാമത്തിൽ നിന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒന്നായി മാറാൻ അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നത് ആത്മവിശ്വാസവും, കഠിന പ്രയ്തനവുമായിരുന്നു.


Also Read: Retirement Plans: ശമ്പളത്തിൽ നിന്ന് ഒരു ചെറിയ വിഹിതം മാറ്റു, മാസം 75000 പെൻഷൻ ലഭിക്കും


1994-ലാണ് ശിവ് നാടാർ ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. സാമൂഹിക-സാമ്പത്തിക വിഭജനം പരിഹരിക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ വ്യക്തികളെ ശക്തീകരിച്ച് കൂടുതൽ തുല്ല്യതയുള്ള ഒരു  സമൂഹം രൂപീകരിക്കുകയുമായിരുന്നു ഇതിൻറെ ലക്ഷ്യം. 2022 ൽ  അദ്ദേഹം ചിലവഴിച്ച 1,161 കോടി രൂപയിൽ ഭൂരിഭാഗവും വിദ്യാഭ്യാസത്തിനുവേണ്ടിയായിരുന്നു.


തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ  മൂലൈപ്പൊഴി ഗ്രാമത്തിൽ ശിവസുബ്രഹ്മണ്യ നാടാർ, വാമസുന്ദരി ദേവി എന്നിവരുടെ മകനായായിരുന്നു 1945-ൽ ശിവ് നാടാർ  ജനിച്ചത്. കാൽക്കുലേറ്ററുകളും മൈക്രോപ്രൊസസ്സറുകളും നിർമ്മിക്കുന്നതിനായി 1976-ൽ അദ്ദേഹം സ്ഥാപിച്ച ഒരു ഗാരേജാണ് HCL-ൻറെ ഓഫീസ്‌. ഇന്ന് 42 രാജ്യങ്ങളിൽ ഓഫീസുകൾ, ഡെലിവറി സെന്ററുകൾ, ഇന്നൊവേഷൻ ലാബുകൾ  1,37,000 പ്രൊഫഷണൽ  ജീവനക്കാർ എന്നിങ്ങനെ വിവരസാങ്കേതികവിദ്യയുടെ ഹോട്ട്‌സ്‌പോട്ടായി വർത്തിക്കുന്ന ഒരു ബില്യൺ ഡോളർ സാമ്രാജ്യം കൂടിയാണ് HCL. കമ്പനിയെ വളർത്തി വലുതാക്കിയതാകട്ടെ ശിവ് നാടാറിന്റെ ദീർഘവീക്ഷണമായിരുന്നു.


ഒരു സ്ഥാപനത്തിൽ  10-12 മണിക്കൂർ ജോലി ചെയ്യുന്നത് താല്പര്യമില്ലാതിരുന്ന അദ്ദേഹം മറ്റെന്തെകിലും  ചെയ്യണമെന്ന ആഗ്രഹം  മനസ്സിലാക്കി സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. നിലവിൽ അദ്ദേഹം HCL-ലെ ചെയർമാൻ സ്ഥാനം രാജിവെച്ച ശേഷം കമ്പനിയുടെ  മാനേജിംഗ് ഡയറക്ടറായി തുടരുന്നു. HCL-ന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ പദവിയിൽ അദ്ധ്യക്ഷനും അദ്ദേഹം തന്നെ.


15.8 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം ഫോർബ്സിൻറെ കോടിശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ്. 2022-ൽ പുറത്ത് വന്ന ചാരിറ്റിയുടെ കണക്കുകളിൽ ഒന്നാം സ്ഥാനത്ത് ശിവനാടരാണ്, രണ്ടാം സ്ഥാനം വിപ്രോ സ്ഥാപകൻ അസിം പ്രേംജിയും, മൂന്നാം സ്ഥാനം മുകേഷ് അംബാനിക്കുമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.