Amazon Prime Day 2022: ആമസോണിൽ പ്രൈം ഡേ വിൽപ്പന ജൂലൈ 23ന് ആരംഭിക്കും; ഫോണുകൾക്ക് വൻ വിലക്കുറവ്
Amazon Prime Day Sale: രണ്ട് ദിവസം നീളുന്ന പ്രൈം ഡേ സെയിലാണ് ആമസോൺ നടത്തുന്നത്. ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും പ്രൈം ഡേ വിൽപ്പന കാലയളവിൽ 10 ശതമാനം കിഴിവ് ലഭിക്കും
ന്യൂഡൽഹി: ആമസോൺ പ്രൈം ഡേ ഓഫർ ജൂലൈ 23 ന് ആരംഭിക്കും. രണ്ട് ദിവസം നീളുന്ന പ്രൈം ഡേ സെയിലാണ് ആമസോൺ നടത്തുന്നത്. ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും പ്രൈം ഡേ വിൽപ്പന കാലയളവിൽ 10 ശതമാനം കിഴിവ് ലഭിക്കും. പ്രൈം ഡേ സെയിലിന് മുന്നോടിയായി ആമസോൺ ചില സ്മാർട്ട് ഫോൺ ഓഫറുകളും പുറത്തിറക്കിയിട്ടുണ്ട്. പ്രൈം അംഗങ്ങൾക്ക് 20,000 രൂപ വരെ ഡിസ്കൗണ്ടുകൾ ലഭിക്കും. ആറ് മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും.
വൺ പ്ലസ് 9 സീരീസ് 5 ജി ഫോണുകൾക്ക് ആമസോൺ 15,000 രൂപ വരെ വിലക്കുറവ് നൽകുന്നുണ്ട്. 37,999 രൂപ പ്രാരംഭ വിലയിലാണ് വൺ പ്ലസ് 9 സീരീസ് ഫോണുകൾ ആമസോണിൽ ലഭ്യമാകുന്നത്. ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ വൺ പ്ലസ് 10 പ്രോ 5ജി, 4,000 രൂപ വരെ വൗച്ചറുകളിലും 7,000 രൂപ വരെ എക്സ്ചേഞ്ചിലും ലഭ്യമാകും. വൺ പ്ലസ് 10ആർ 34,999 രൂപയ്ക്ക് ലഭ്യമാകും. ഐഫോണുകൾക്കും ആമസോണിൽ വലിയ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ് എന്നിവയ്ക്ക് 20,000 രൂപ വരെ കിഴിവ് നൽകുമെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.
ALSO READ: Amazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾക്ക് വൻ കിഴിവ്;ഓഫർ ഇങ്ങനെ
റെഡ്മി നോട്ട് 10 സീരീസിന്റെ പ്രാരംഭ വില 10,999 രൂപ ആയിരിക്കും. റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നിവയുൾപ്പെടെയുള്ളവയ്ക്കും വിലക്കുറവ് ഉണ്ടാകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഷവോമി 11 ലൈറ്റിന്റെ വില 23,999 രൂപയും ഷവോമി 11 ടി പ്രോയുടെ വില 35,999 രൂപയുമാണ്. ഷവോമി 12 പ്രോ വിലക്കുറവോടെ 56,999 രൂപയ്ക്ക് ലഭിക്കും. ഇത് കൂടാതെ, 12 പ്രോയ്ക്ക് 6,000 രൂപ കിഴിവ് ലഭിക്കും. സാംസങ് ഗ്യാലക്സി എസ് 21 എഫ്ഇ 30 ശതമാനം വിലക്കുറവിൽ ലഭിക്കും. ഗ്യാലക്സി എം 52 5ജി 15,000 രൂപ വിലക്കുറവിൽ ലഭിക്കും.
സാംസങ് ഗ്യാലക്സി എം 53 5ജി, സാംസങ് ഗ്യാലക്സി എം 33 5ജി എന്നിവയ്ക്ക് 8,000 രൂപ വരെ കിഴിവ് നൽകും. സാംസങ് എം 32 ഉപഭോക്താക്കൾക്ക് 5,000 രൂപ ലാഭിക്കാം. iQOO നിയോ 6 5ജി അതിന്റെ യഥാർത്ഥ വിലയായ 29,999 രൂപയോടെ തന്നെയാണ് വിൽക്കുന്നത്. എന്നാൽ 3,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. അതുപോലെ, iQOO Z6 Pro, iQOO Z6 5G എന്നിവയുടെ വില കുറയും. റിയൽമി ഫോണുകൾക്ക് 6,000 രൂപ വരെ കിഴിവ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...