Amazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾക്ക് വൻ കിഴിവ്;ഓഫർ ഇങ്ങനെ

ഇതിൽ 1,500 രൂപയുടെ സാധനങ്ങൾക്ക് 200 രൂപയുടെ നേരിട്ടുള്ള കിഴിവ് ലഭിക്കും. മൈദ, എണ്ണ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവക്കും ഓഫറുണ്ട്‌  

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 04:41 PM IST
  • പയർവർഗ്ഗങ്ങൾ, മൈദ എണ്ണ, പലചരക്ക് എന്നിവയ്ക്ക് 40% വരെ കിഴിവ്
  • ആമസോൺ മൺസൂൺ സ്റ്റോറിലും ഓഫര്‍
  • നേരിട്ടുള്ള പേയ്‌മെന്റിന് 5% കിഴിവ്
Amazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾക്ക് വൻ കിഴിവ്;ഓഫർ ഇങ്ങനെ

Amazon Grocery Deal: ആമസോണിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങിക്കുന്ന പ്രൈം അംഗങ്ങൾക്ക് 40% വരെ കിഴിവ് ലഭിക്കും.200 രൂപയുടെ അധിക സേവിങ്ങ്സും ലഭിക്കും. ഇതിൽ 1,500 രൂപയുടെ സാധനങ്ങൾക്ക് 200 രൂപയുടെ നേരിട്ടുള്ള കിഴിവ് ലഭിക്കും. മൈദ, എണ്ണ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഇനങ്ങളും ഡീലിൽ നിങ്ങൾക്ക് വാങ്ങിക്കാം

ആമസോൺ ഡീലുകളും ഓഫറുകളും 

1.നിങ്ങൾ ഒരു പ്രൈം അംഗമാണെങ്കിൽ 1500 രൂപ വിലയുള്ള ഒരു ഐറ്റത്തിന് 200 രൂപ നേരിട്ട് കിഴിവ് ലഭിക്കും. അതായത് നിങ്ങൾ 1,300 രൂപ മാത്രം നൽകിയാൽ മതി.

2.ക്യാഷ്ബാക്ക് ഓഫറിൽ, ഐഡിബിഐ ബാങ്ക് കാർഡ് പേയ്മെന്റിന് 500 രൂപ വരെയോ അല്ലെങ്കിൽ 10% വരെയോ ക്യാഷ്ബാക്ക് ലഭ്യമാണ്. കുറഞ്ഞത് 1000 രൂപക്കാണ് ഓർഡർ ചെയ്യേണ്ടത്.

3. ഐസിഐസിഐ ആമസോൺ പേ കാർഡ് ഉപയോഗിച്ച് നേരിട്ടുള്ള പേയ്‌മെന്റിന് 5% കിഴിവ് ഉണ്ട് .

ഏതൊക്കെ സാധനങ്ങൾക്കാണ് ഓഫർ

പയർവർഗ്ഗങ്ങൾ, മൈദ എണ്ണ, പലചരക്ക് എന്നിവയ്ക്ക് 40% വരെ കിഴിവ് നൽകുന്നു. ടാറ്റയുടെ എല്ലാ പയറുവർഗങ്ങളിലും ഓർഗാനിക് ഗ്രോസറിയിലും കിഴിവുണ്ടാകും.  ജ്യൂസ്, ശീതളപാനീയം, ബിസ്‌ക്കറ്റ്, ഡ്രൈഫ്രൂട്ട്‌സ് അല്ലെങ്കിൽ മറ്റ് സ്‌നാക്‌സ് എന്നിവ വാങ്ങണമെങ്കിൽ, അവയ്ക്കും ഓഫർ ഉണ്ട്,വിൽപ്പനയുടെ പകുതി വിലയ്ക്കാണ് ഇവ ലഭിക്കുക ഫ്‌ളോർ ക്ലീനർ, ബാത്ത്റൂം ക്ലീനർ, ഡിറ്റർജന്റുകൾ, ടോയ്‌ലറ്ററുകൾ തുടങ്ങിയ ഹോം ക്ലീനിംഗ് ഇനങ്ങളിലും 20% കിഴിവും ലഭിക്കും

ആമസോൺ മൺസൂൺ സ്റ്റോറിൽ ചായ, കാപ്പി, മാഗി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് 30% വരെ കിഴിവ് ലഭിക്കും. ഇതിൽ ഏത് ബ്രാൻഡിന്റെ നൂഡിൽസ് വാങ്ങുമ്പോഴും കിഴിവുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കളും ബോഡി ലോഷനുകളും ഈ വിൽപ്പനയിൽ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News