Amazon Prime Day Sale iPhone Offers : പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് ഐഫോണുകൾക്ക് വമ്പിച്ച ഓഫുറകൾ ഒരുക്കി ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ ആമസോൺ. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 12 എന്നീ മോഡലുകളാണ് പ്രൈം ഡേ സെയിലിൽ ആമസോൺ വൻ വിലക്കുറവിൽ വിൽക്കുന്നത്. ഇന്ന് ജൂലൈ 24 ഓടു കൂടി ആമസോൺ നൽകുന്ന ഓഫർ അവസാനിക്കുകയും ചെയ്യും. ജൂലൈ 23, 24 ദിവസങ്ങളായിട്ടാണ് ആമസോൺ പ്രൈം ഡേ സെയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ ഐഫോണുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുറവുകൾ പരിശോധിക്കാം:


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഫോൺ 13


ഇന്ത്യയിൽ 79,990 രൂപയ്ക്ക് വിൽക്കുന്ന ഐഫോൺ 13 പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് 64,900 രൂപയ്ക്കാണ് നൽകുന്നത്. സാധാരണയായി പല ഓഫറുകൾ ചേർത്ത് 66,900 രൂപയ്ക്കാണ് ആമസോൺ ഐഫോൺ 13 വിൽക്കുന്നത്. എന്നാൽ വിവിധ ബാങ്കുകളുടെ കാർഡുകൾ ലഭിക്കുന്ന ഓഫറുകളും കൂടി ഉപയോഗിക്കുമ്പോൾ ഫോണിന്റെ വില ഇനിയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ്. 


ALSO READ : ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി, ബജറ്റിൽ ഒതുങ്ങുമോ


ഐഫോൺ 13 പ്രോ


1,19,900 രൂപയ്ക്കാണ് ആപ്പിൾ ഐഫോൺ 13 പ്രോയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വില. പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് 128 ജിബി വേരിയന്റ് ഫോണിന് 14,000 രൂപ വിലക്കുറവ് നൽകുന്നുണ്ട് ആമസോൺ. അതായത് 1,05,900 രൂപയ്ക്ക് ഐഫോൺ 13 പ്രോ ലഭിക്കുന്നതാണ്. കൂടാതെ വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് ലഭിക്കുന്ന ഓഫറുകളും കൂടി ഉപയോഗിക്കുമ്പോൾ ഫോണിന്റെ വില ഇതിലും കുറഞ്ഞും ലഭിക്കുന്നതാണ്. 


ഐഫോൺ 12


ഐഫോൺ 12ന് നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 64 ജിബി വേരിയന്റ് 54,990 രൂപയ്ക്കും 128 ജിബി 59,999 രൂപയ്ക്കമാണ് ലഭിക്കുന്നത്. വിവിധ ബാങ്കുകളുടെ ഓഫറുകൾ പരിഗണിക്കുമ്പോൾ കുറഞ്ഞത് 50,391 രൂപയ്ക്ക് ഐഫോൺ 12 ലഭിക്കുന്നതാണ്. കൂടാതെ ഐസിഐസിഐ ബാങ്ക് ആമസോൺ ക്രെഡിറ്റ് കാർഡ് വഴി 5 ശതമാനം അധികം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. 


ALSO READ : iQoo 9T 5G : കിടിലം പ്രൊസസ്സറുമായി iQoo 9T 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും; അറിയേണ്ടതെല്ലാം


ഇതിന് പുറമെ പഴയ ഫോൺ മാറ്റി വാങ്ങിക്കുമ്പോൾ 15,200 രൂപ വരെ വിലക്കുറവ് ലഭിക്കുന്നതാണ്. ഐസിഐസിഐ ബാങ്ക് ആമസോൺ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ കൂടാതെ വാങ്ങിക്കുന്നവർക്ക് 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യുന്നതാണ്. ഇവയെല്ലാം കൂടി കണക്ക് ചേർത്ത് വരുമ്പോൾ പ്രൈം ഡേ സെയിലിൽ ഐഫോൺ 13 പ്രോ വാങ്ങുന്ന ഒരു ഉപഭോക്താവിന് 34,200 രൂപ വരെ ലാഭിക്കാൻ സാധിക്കുന്നതാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.