iQoo 9T 5G : കിടിലം പ്രൊസസ്സറുമായി iQoo 9T 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും; അറിയേണ്ടതെല്ലാം

iQoo 9T 5G : ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌സെറ്റാണ് ഫോണിന്റെ പ്രധാന ആകർഷണം. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 12:29 PM IST
  • ഇപ്പോൾ ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ വെബ്സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു.
  • അതിനനുസരിച്ച് 2022 ആഗസ്റ്റ് 2 നാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്.
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌സെറ്റാണ് ഫോണിന്റെ പ്രധാന ആകർഷണം.
 iQoo 9T 5G : കിടിലം പ്രൊസസ്സറുമായി iQoo 9T 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും; അറിയേണ്ടതെല്ലാം

സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ  iQoo യുടെ ഏറ്റവും പുതിയ ഫോൺ  iQoo 9T 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്താൻ ഒരുങ്ങുകയാണ്. മിഡ് റേഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഫോണാണ് iQoo 9T 5ജി. കുറച്ച് നാളുകൾക്ക് മുമ്പ് തന്നെ ഫോൺ ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ വെബ്സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. അതിനനുസരിച്ച് 2022 ആഗസ്റ്റ് 2 നാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്. എന്നാൽ iQoo ഔദ്യോഗികമായി വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഫോൺ ആമസോണിൽ മാത്രമേ വിപണിക്ക് എത്തുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഫോൺ ആഗസ്റ്റ് 2 നെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌സെറ്റാണ് ഫോണിന്റെ പ്രധാന ആകർഷണം. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് സൗകര്യത്തോടെയാണ് ഫോൺ ഏത്തടുന്നത്. കൂടാതെ മൊത്തത്തിലുള്ള ഗ്രാഫിക്സ് മെച്ചപ്പെടുത്താനായി  iQoo യുടെ വി1 പ്ലസ് ചിപ്പ്‌സ്റ്റോട് കൂടിയാണ് എത്തുന്നത്.

6.78 ഇഞ്ച് ഇ 5 അമോലെഡ്  ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയോട് കൂടിയ ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. കൂടാതെ ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ടായിരിക്കും. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്.  സാംസങ് GN 5 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമെറ എന്നിവയാണ് ഫോണിൽ ഉള്ളത്. 120 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4700 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ വില 55000 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Oppo Reno 8 5G : ഒപ്പോ റെനോ 8 5ജി ഇനി മുതൽ ആമസോണിൽ; കിടിലം ഫീച്ചറുകളും ക്യാമറയും

അതേസമയം ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ റെനോ 8 ഇന്ത്യൻ വിപണിയിലെത്തി. ആകെ 2 ഫോണുകളാണ് ഒപ്പോ റെനോ 8 സീരീസിൽ എത്തുന്നത്. ഒപ്പോ റെനോ 8 5ജിയും, ഒപ്പോ റെനോ 8 പ്രൊ 5ജിയും. ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 29,999 രൂപയിലാണ്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ 80 വാട്ട്സ് സൂപ്പർവിഒഒസി ഫാസ്റ്റ് ചാർജിങ് സൗകര്യമാണ്. ഒപ്പോ റെനോ 7 ഫോണുകളുടെ പിൻഗാമികളായി ആണ് ഒപ്പോ റെനോ 8 ഫോൺ സീരീസ് എത്തുന്നത്. എന്നാൽ ഒപ്പോ റെനോ 7 സീരീസിൽ നിന്ന് നിരവധി അപ്ഗ്രേഡുകൾ ഒപ്പോ റെനോ 8 സീരീസിന് നൽകിയിട്ടുണ്ട്.  ജൂലൈ 18 ന് വൈകിട്ട് 6 മണിക്കാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോണുകൾ മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു.  ആമസോണിൽ നിന്നല്ലാതെ മറ്റ് സ്റ്റോറുകളിൽ നിന്ന് ഫോൺ നിലവിൽ ലഭ്യമല്ല.  ഒപ്പോ റെനോ 8 ഫോണുകൾ  2 സ്റ്റോറേജ് വേരിയന്റുകളിൽ ആണ് എത്തിയിരിക്കുന്നത്. ഒപ്പോ റെനോ 8 ഫോണുകൾ  8 ജിബി റാം 128 ജിബി സ്റ്റോറേജ്,   12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.  ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ ആകെ ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ ഒറ്റ സ്റ്റോറേജ് വേരിയന്റിലാണ് എത്തിയത്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ ഫോൺ ലഭ്യമാണ്. ഒപ്പോ റെനോ 8 ഫോണുകളുടെ  8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 29,999. ആകെ   ആകെ 2 കളർ വേരിയന്റുകയിലാണ് ഫോൺ ലഭ്യമാക്കുന്നത്. ഷിമറിംഗ് ഗോൾഡ്, ഷിമറിംഗ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News