ഏത് കമ്പനിയാണ് കൂടുതൽ മൂല്യമുള്ളതെന്ന് നിർണ്ണയിക്കാൻ അതിന്റെ മാർക്കറ്റ് ക്യാപ്, എത്ര വരുമാനം ഉണ്ടാക്കുന്നു, ആസ്തികളുടെ മൂല്യം മുതലായവ അറിയേണ്ടത് പ്രധാനമാണ്. കൂടാതെ, ഒരു സ്ഥാപനം വളരുന്നതിനനുസരിച്ച് അതിന്റെ മൂല്യം മനസ്സിലാക്കുന്നത് കൂടുതൽ നിർണായകമാകും. പ്രത്യേകിച്ച് അവർക്ക് പണം സ്വരൂപിക്കുന്നതിനായി, കമ്പനിയുടെ ഒരു ഭാഗം വിൽക്കുക, അല്ലെങ്കിൽ പണം കടം വാങ്ങുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മൂല്യം നിർണയിക്കുന്നത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർക്കറ്റ് ക്യാപ് അനുസരിച്ചാണ് ഒരു കമ്പനിയുടെ മൂല്യവും ഏത് കമ്പനിയാണ് വലുതെന്ന കാര്യവും നിർണയിക്കുന്നത്. ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ് മാർക്കറ്റ് ക്യാപ്. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം നിലവിലെ ഓഹരി വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.


റിലയൻസ് ഇൻഡസ്ട്രീസ്


ശതകോടീശ്വരനായ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറും. ഈ മൾട്ടിനാഷണൽ കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്. പെട്രോകെമിക്കൽ, ടെക്‌സ്റ്റൈൽ, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ തുടങ്ങി നിരവധി മേഖലകളിൽ ഇവർക്ക് ബിസിനസുകളുണ്ട്. കമ്പനിയുടെ വിപണി മൂല്യം 17.83 ലക്ഷം കോടി രൂപയാണ്. 2023 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 98,000 കോടിക്ക് മുകളിലായിരുന്നു. ഇത്, മുൻ സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. 9,370 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.


ALSO READ: Shocking News: ഇമോജികൾ അർഥം അറിഞ്ഞ് അയച്ചോളൂ... 50 ലക്ഷം രൂപ പിഴയ്ക്ക് കാരണമായി ഒരു തമ്പ്സ് അപ് ഇമോജി


ടാറ്റ കൺസൾട്ടൻസി സർവീസസ്


അടുത്തതായി വരുന്നത് 12.17 ട്രില്യൺ രൂപ വിപണി മൂലധനവുമായി ടിസിഎസ് ആണ്. നടരാജൻ ചന്ദ്രശേഖരനാണ് ടാറ്റ സൺസിന്റെ ചെയർമാൻ. രത്തൻ ടാറ്റയുടെ വലംകൈ കൂടിയാണ് അദ്ദേഹം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇൻഫർമേഷൻ ടെക്നോളജി (ഐടി) സേവനങ്ങൾ, ബിസിനസ്സ് സൊല്യൂഷൻസ്, കൺസൾട്ടിംഗ് സ്ഥാപനമാണ് ടിസിഎസ്. 2021-2022ൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ 109 കോടി രൂപയുടെ പാക്കേജ് നേടി. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബിസിനസ് എക്സിക്യൂട്ടീവായി. ടാറ്റയ്‌ക്ക് വിപുലമായ പ്രവർത്തന ശ്രേണിയും കൂടുതൽ പ്രാധാന്യമുള്ള ആഗോള പ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഇപ്പോൾ ടാറ്റയെക്കാൾ വലിയ വിപണി മൂലധനം റിലയൻസിനുണ്ട്.


ഇൻഫോസിസ്


നാരായണ മൂർത്തിയുടെ ഇൻഫോസിസിന്റെ വിപണി മൂല്യം 5.51 ട്രില്യൺ രൂപ ആണ്. 2023 മാർച്ചിൽ കമ്പനി 455.5 കോടി രൂപ വരുമാനം നേടി. ബിസിനസ് കൺസൾട്ടിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങൾ എന്നിവ നൽകുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയാണ് ഇൻഫോസിസ്. മികച്ച അ‍ഞ്ച് ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ ഒന്നാണ് ഇൻഫോസിസ്.


അദാനി ഗ്രൂപ്പ്


ഗൗതം അദാനിയുടെ നാല് ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂലധനമായ 11 ലക്ഷം കോടിയിൽ 7.37 ലക്ഷം കോടി രൂപയും അദാനിയുടേതാണ്. അദാനി ഗ്രൂപ്പ് 2.3 ലക്ഷം കോടി വരുമാനം ഉണ്ടാക്കുന്നു. അടുത്തിടെ, ഗൗതം അദാനിയുടെ ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ അദാനി എന്റർപ്രൈസസ്, ഓൺലൈൻ ട്രെയിൻ ടിക്കറ്റിംഗ് വെബ്‌സൈറ്റായ ട്രെയിൻമാൻ നടത്തുന്ന കമ്പനിയായ സ്റ്റാർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകദേശം 30 ശതമാനം ഏറ്റെടുത്തു.


ഹിന്ദുസ്ഥാൻ യൂണിലിവർ


ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണി മൂല്യം 6.34 ട്രില്യൺ രൂപ ആണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണിത്. അതിന്റെ ഉൽപ്പന്നങ്ങളിൽ ഭക്ഷണങ്ങൾ, പാനീയങ്ങൾ, ക്ലീനിംഗ് ഏജന്റുകൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. രോഹിത് ജാവ അടുത്തിടെ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേറ്റു. വാർഷിക പ്രതിഫലം 21.43 കോടി രൂപയാകുമെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.