കൊച്ചി: പുതിയ നിയമങ്ങൾ വന്നതോടെ അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങളുടെ വൻ തിരക്ക്. ആകെ നിലവിൽ 22 പേരാണ് അംഗത്വത്തിനായി അപേക്ഷിച്ചത്. എല്ലാ യുവതാരങ്ങളും അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ്. യുവതാരങ്ങളായ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദര്‍ശൻ എന്നിവരാണ് അപേക്ഷിച്ചവരിൽ പ്രധാനപ്പെട്ടവർ. നിലവിൽ അമ്മയിൽ അംഗ്വതമുള്ളവരുമായി മാത്രമെ സിനിമ എഗ്രിമെൻറ് ഒപ്പിടുകയുള്ളു എന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമപ്രകാരം അമ്മയിൽ അംഗത്വ അപേക്ഷ ലഭിച്ചാൽ എക്സിക്യൂട്ടീവില്‍ എല്ലാവരുടേയും അനുമതി ലഭിച്ചാല്‍ മാത്രമേ അംഗത്വത്തിന് പ്രാഥമിക അനുമതി നല്‍കൂ. ഇത് പിന്നീട് ജനറല്‍ ബോഡിയിലും അവതരിപ്പിക്കും. 22 പേരുടെ അപേക്ഷകളില്‍ 12 പേരുടെ അപേക്ഷകള്‍ക്കാണ് എക്സിക്യൂട്ടീവ് അനുമതി നല്‍കിയത്.


Also Read: Kunjamminis Hospital Movie : കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സിനിമയുടെ ഗാനം പുറത്ത്


നിലവിൽ അമ്മയിൽ അംഗ്വതമെടുക്കാൻ 2,05,000 രൂപയാണ് ഫീസ്. കോവിഡിന് ശേഷം ഇതാദ്യമായാണ് അമ്മ അംഗത്വം നല്‍കുന്നത്. നിലവില്‍ താരങ്ങളാകെ 493 പേരാണ് അമ്മയില്‍ അംഗങ്ങളായുള്ളത്. 3 വര്‍ഷത്തിനിടെ എട്ട് പേര്‍ മരിച്ചു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചത്. ശ്രീനാഥ് അമ്മയില്‍ അംഗത്വമെടുക്കാൻ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ തീരുമാനമെടുത്തിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.