Kunjamminis Hospital Movie : കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സിനിമയുടെ ഗാനം പുറത്ത്

Kunjamminis Hospital Movie Song : ചിത്രത്തിലെ നായകനായ ഇന്ദ്രജിത്തും വിദ്യാർധരൻ മാസ്റ്ററും ദിവ്യ എസ് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 10:32 PM IST
  • രഞ്ജിൻ രാജനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
  • വിദ്യാർധരൻ മാസ്റ്ററും ഇന്ദ്രജിത്തും ദിവ്യ എസ് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • സന്തോഷ് വർമ്മയുടെയാണ് വരികൾ
Kunjamminis Hospital Movie : കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സിനിമയുടെ ഗാനം പുറത്ത്

കൊച്ചി : ഇന്ദ്രജിത്തും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഗാനം പുറത്ത് വിട്ടു. ഫാന്റസി കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ പ്രകാശ് രാജും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. രഞ്ജിൻ രാജനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിദ്യാർധരൻ മാസ്റ്ററും ഇന്ദ്രജിത്തും ദിവ്യ എസ് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെയാണ് വരികൾ 

ഇന്ദ്രജിത്ത് നൈല ഉഷ പ്രകാശ് രാജ് എന്നിവർക്ക് പുറമെ സരയു മോഹൻ, ബാബുരാജ്, പ്രശാന്ത് അലക്സാണ്ടർ, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ബിജു സോപാനം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ചിത്രീകരിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും മൊഴിമാറ്റി പ്രദർശനം നടത്തുന്നതാണ്. 

ALSO READ : Thalaivar 170 : 32 വർഷങ്ങൾക്ക് ശേഷം തലൈവരും ബിഗ് ബിയും ഒന്നിക്കുന്നു; രജിനി ചിത്രത്തിൽ അമിതാബ് ബച്ചനും

സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ നിർമിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാർ കെയും അനിൽ കുര്യനും ചേർന്നാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാന്റസി കോമഡി ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. ഷിബു ജോബാണ് ലൈൻ പ്രൊഡ്യൂസർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News