കാലിഫോർണിയ: ആപ്പിൾ (Apple) ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 13ന് (Iphone 13) വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. പുതിയ ഇവന്‍റ് (Event)​ സെപ്​റ്റംബർ 14ന്​ നടക്കുമെന്ന്​ ആപ്പിൾ പ്രഖ്യാപിച്ചു. ഇതിനുള്ള ക്ഷണക്കത്തും കമ്പനി പുറത്തിറക്കി. പുതിയ ഐഫോണ്‍ 13 സീരീസ് (Iphone 13 series), ആപ്പിള്‍ വാച്ച് സീരീസ് 7 (Apple watch series 7), എയര്‍പോഡ്‌സ് 3 എന്നിവ സെപ്​റ്റംബർ 14ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

‌പരിഷ്​​കരിച്ച ബാറ്ററിയും മാഗ്​സേഫ്​ ചാർജറുമായിട്ടാവും ഐഫോൺ 13 എത്തുക. ഐഫോണ്‍ നിരയില്‍ വില വര്‍ദ്ധനവ് ഉണ്ടാവുകയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തത്തില്‍ ഭാരം വര്‍ധിക്കുമെന്നാണ് സൂചന. ഐഫോണ്‍ 12 പ്രോ മാക്‌സിനെ അപേക്ഷിച്ച് 13 പ്രോ മാക്‌സ് മോഡലിന് 18 ഉം 20 ശതമാനവും വലിയ ബാറ്ററിയും ഐഫോണ്‍ 13 മിനി അധിക ബാറ്ററി ലൈഫും നല്‍കുമെന്നാണ് സൂചന.


Also Read: Apple iPhone 13: കിടിലൻ ഡിസൈനും പുത്തൻ ഫീച്ചറുകളും 


6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള മോഡലുകള്‍ക്ക് ഒരേ ബാറ്ററി സവിശേഷതകളുണ്ടാകും. ഇത് ഏകദേശം 10 ശതമാനം ശേഷി വര്‍ധിക്കും. 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യ കാരണം പ്രോ മോഡലുകള്‍ക്ക് മറ്റുള്ളവയേക്കാള്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെട്ടേക്കാം. ഇതിനൊപ്പം സാറ്റ്​ലൈറ്റ്​ കണ്​ക്​ടിവിറ്റിയുമുണ്ടാവുമെന്നാണ് റിപ്പോ‌ർട്ടുകൾ. സെല്ലുലാർ നെറ്റ്​വർക്കില്ലെങ്കിലും കോൾ ചെയ്യാൻ സാറ്റ്​​ലൈറ്റ്​ കണ്​ക്​ടിവിറ്റിയിലൂടെ സാധിക്കും. 


Also Read: Top iPhone models to buy: മികച്ച ഐഫോൺ മോഡലുകൾ വ്യത്യസ്ത വില 


ആപ്പിള്‍ വാച്ച് സീരീസ് 7 യഥാര്‍ത്ഥ ആപ്പിള്‍ വാച്ചിന് (Apple Watch) ശേഷമുള്ള ആദ്യത്തെ ബാറ്ററി ലൈഫ് (Battery) മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടുത്തും. ലോഞ്ച് ഇവന്റില്‍ (Launch event), ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഐഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ ഐഫോണ്‍ 13 മോഡലുകള്‍ പ്രീഓര്‍ഡറുകള്‍ (Preorder) ആരംഭിക്കും. ഇന്ത്യയില്‍, സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 1 മുതല്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.