Indian Railways Update: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിന്‍ യാത്ര നടത്തുന്നത്. ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ ഒരു യാത്രാ മാർഗമായി റെയില്‍വേ  ഇന്നും എന്നും കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Railways Rule: ടിക്കറ്റ് ഉണ്ടെങ്കിലും പ്ലാറ്റ്‌ഫോമിൽ ചിലപ്പോള്‍ കനത്ത പിഴ ചുമത്താം!! റെയിൽവേയുടെ ഈ നിയമം നിങ്ങള്‍ക്കറിയുമോ? 


ഇന്ന് നമുക്കറിയാം ആധുനിക വത്ക്കരണത്തിന്‍റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ കൂട്ടിയതിനോപ്പം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും ഇന്ന് ഇന്ത്യയിലെ റെയില്‍ പാളങ്ങളില്‍ കാണാം. ഇത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു, എന്ന് മാത്രമല്ല, ഇതുവഴി റെയില്‍വേയുടെ പ്രചാരം വര്‍ദ്ധിക്കുകയും  ഒപ്പം വരുമാനവും വര്‍ദ്ധിക്കുന്നു. 


Also Read:  June Horoscope 2023:  ഈ രാശിക്കാർക്ക് ജൂണ്‍ മാസത്തില്‍ എല്ലാ രംഗത്തും വിജയം!!  


കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കാര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 
 പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അതായത്, ഈ വാര്‍ത്ത രാജധാനി-ശതാബ്ദി ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കും.


ഇപ്പോള്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് റെയിൽവേ വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. റിപ്പോർട്ടുകളിൽ റെയിൽവേയ്ക്ക് വേണ്ടി സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്ന വാർത്ത ഉണ്ടായിരുന്നു. ഇപ്പോൾ ഇത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അംഗീകരിച്ചിരിയ്ക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകൾക്ക് വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നീ മൂന്ന് ഫോർമാറ്റുകളുണ്ടാകുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ട്രെയിൻ വരും സമയങ്ങളിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. 


ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ തദ്ദേശീയ 'സെമി-ഹൈ സ്പീഡ്' ട്രെയിനുകൾ നിർമ്മിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾക്കായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ റെയിൽവേ ട്രാക്കുകൾ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ നവീകരിക്കുമെന്ന് റെയിൽവേ മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.


വന്ദേ ഭാരത് ട്രെയിനുകൾക്ക്  മൂന്ന് ഫോർമാറ്റുകൾ ആണ് ഉള്ളത്.  'വന്ദേ ഭാരത് ട്രെയിനിന് മൂന്ന് ഫോർമാറ്റുകളുണ്ട്. 100 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100-550 കിലോമീറ്ററിന് വന്ദേ ചെയർ കാർ, 550 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ വന്ദേ സ്ലീപ്പർ. 2024 ഫെബ്രുവരി-മാർച്ച് മാസത്തോടെ മൂന്ന് ഫോർമാറ്റുകളും തയ്യാറാകും" ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിലേക്ക് വന്ദേ ഭാരത് ആരംഭിച്ചതിന് ശേഷം അശ്വിനി വൈഷ്ണവ് പറഞ്ഞു.  ഈ ട്രെയിൻ ഓടുന്നതോടെ ഡെറാഡൂൺ-ന്യൂഡൽഹി ശതാബ്ദി എക്‌സ്‌പ്രസിന്‍റെ സമയം 6 മണിക്കൂർ 10 മിനിറ്റിൽ നിന്ന് നാലര മണിക്കൂറായി കുറയും.


എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിനിന്‍റെ സമ്മാനം ലഭിക്കും. അടുത്ത വർഷം ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ സമ്മാനം ലഭിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. ഈ ട്രെയിനുകളുടെ നിർമാണം ത്വരിതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസം ഫാക്ടറിയിൽ നിന്ന് ഒരു പുതിയ ട്രെയിൻ പുറപ്പെടുന്നു. രണ്ട് ഫാക്ടറികളിൽ കൂടി പണി ഉടന്‍ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. 


പരമാവധി 160 കിലോമീറ്റർ വേഗതയിലാണ് വന്ദേ ഭാരത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ട്രാക്കിന്‍റെ ശേഷി അനുസരിച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും ഇവ ഓടുക. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിലാണ് പഴയ ട്രാക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ, 130 കിലോമീറ്റർ, 160 കിലോമീറ്റർ വേഗതയ്ക്കായി 25000-35000 കിലോമീറ്റർ പാതകൾ നവീകരിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. 


2027-28 ഓടെ വന്ദേ ഭാരത് ട്രെയിനുകൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രാക്കിലൂടെ പായുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. മൃഗങ്ങൾ ട്രെയിനിന്‍റെ പിടിയിൽ പെടുന്നത് തടയാൻ ട്രാക്കുകളിൽ വേലി കെട്ടാനുള്ള ശ്രമത്തിലാണ് റെയിൽവേ എന്നും അദ്ദേഹം പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.