നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അമേരിക്കൻ എക്സ്പ്രസിൻറെയാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ബമ്പർ കിഴിവുകൾ. ഒരേ സമയം 30 ശതമാനം കിഴിവ് വരെ നിങ്ങൾക്ക് ലഭിക്കും.ഇത് പരിമിതകാല ഓഫറാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. Rs. 30,000 വരെ  നിങ്ങൾക്ക് പെയ്മെൻറുകളിലും പർച്ചേസുകളിലും ലാഭിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രാ ബുക്കിംഗിൽ 30 ശതമാനം വരെ കിഴിവ്, Make My Trip, Goibibo വഴി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ ഓഫർ . മേക്ക് മൈ ട്രിപ്പ് വഴി ബുക്ക് ചെയ്യുന്ന ആഭ്യന്തര വിമാനങ്ങൾക്കും ഹോട്ടലുകൾക്കും 15 ശതമാനം വരെ കിഴിവുണ്ടായിരിക്കും. പരമാവധി 5,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിനായി Amex EMI എന്ന പ്രൊമോ കോഡ് ഉപയോഗിക്കണം.


Also Read: Crime News: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ


അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഹോട്ടലുകൾ എന്നിവിടങ്ങളിൽ, 15,000 വരെ കിഴിവ് ലഭ്യമാണ്. AMEXINTEMI എന്ന കോഡാണ് ഉപയോഗിക്കേണ്ടത്. അവധിക്കാല ബുക്കിംഗുകൾക്ക് 30 ശതമാനം വരെ കിഴിവുണ്ട്. പരമാവധി 30,000 കിഴിവ് ലഭിക്കും. ഇതിനായി Amex EMI എന്ന പ്രൊമോ കോഡ് ഉപയോഗിക്കണം. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ മാത്രമേ ഈ ഓഫറുകൾ  ഉണ്ടാവു. ഓഗസ്റ്റ് 9 വരെ നിങ്ങൾക്ക് ഈ ഡീലുകൾ ലഭിക്കും.


Goibibo വഴി ബുക്ക് ചെയ്താൽ ആഭ്യന്തര വിമാനങ്ങൾക്കും ഹോട്ടലുകൾക്കും 15 ശതമാനം കിഴിവുമുണ്ട്. പരമാവധി 5000 ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനായി AmexEMI കോഡ് ഉപയോഗിക്കണം. അന്താരാഷ്ട്ര വിമാനങ്ങളിലും ഹോട്ടലുകളിലും ബുക്കിംഗ് 15,000 വരെ കിഴിവുണ്ട്. ഇതിനായി AmexINTEMI പ്രൊമോ കോഡ് ഉപയോഗിക്കുക.


ഈ ഓഫർ ഓഗസ്റ്റ് 13 വരെ ഉണ്ടാവും. വ്യാഴാഴ്ച മുതൽ ഞായറാഴ്തച വരെ നിങ്ങൾക്ക് ഡീലുകൾ ലഭിക്കും. രാജ്യത്തിനകത്തോ അല്ലെങ്കിൽ അന്താരാഷ്ട്ര ടൂറോ പ്ലാൻ ചെയ്യുന്നവർക്ക് ഈ ഡീലുകൾ പ്രയോജനപ്പെടുത്താം.വിമാനയാത്ര നടത്തുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കും. ഈ ഡീലുകൾ ഒരാഴ്ച കൂടി മാത്രമേ ലഭ്യമാകൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.