Crime News: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ

Rape Case: അക്ഷയ്, കമലാക്ഷ എന്നിവരെ മഞ്ചേശ്വരത്തെ ജോലി സ്ഥലത്തു നിന്നാണ് വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെയുള്ള 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 06:47 AM IST
  • ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ
  • 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്
  • സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്
Crime News: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ

മംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ വച്ച് പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ.  കാസർഗോഡ് ഉപ്പള ബേരിപദവ് സ്വദേശി അക്ഷയ് ദേവഡിഗ, ബായാർ വില്ലേജിലെ കൊജപ്പയിൽ താമസിക്കുന്ന കമലാക്ഷ ബെൽചഡ, ബേരിപദവ് സ്വദേശി സുകുമാർ ബെൽചഡ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Also Read: Crime News: കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

അക്ഷയ്, കമലാക്ഷ എന്നിവരെ മഞ്ചേശ്വരത്തെ ജോലി സ്ഥലത്തു നിന്നാണ് വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെയുള്ള 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.  സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വിട്‌ല പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ആൺ സുഹൃത്ത് വീട്ടുകാർ അറിയാതെ രാത്രിയിൽ വീട്ടിൽ നിന്നും പുറത്തിറക്കിയ ശേഷം അടുത്തുള്ള  സ്കൂളിലെത്തിക്കുകയും മറ്റ് 4 സുഹൃത്തുക്കളെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. അവശ നിലയിലായ കുട്ടി വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറാം ലോകം അറിയുന്നത്.

Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകും!

അറസ്റ്റിലായ അക്ഷയ്, കമലാക്ഷ എന്നിവർ പെയിന്ററായി ജോലി നോക്കുന്നവരാണ് മൂന്നാമൻ  സുകുമാർ ഡ്രൈവറാണ്. അറസ്റ്റിലായ ഈ 3 പേർക്കെതിരെയും പോക്‌സോ ആക്‌ട്, ദളിത് അതിക്രമ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News