New Delhi: ഇന്നത്തെക്കാലത്ത് ബാങ്ക് അക്കൗണ്ട്  (Bank Account) ഇല്ലാത്തവര്‍ ചുരുക്കമാണ്. നിരവധി സേവനങ്ങള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുത ബാങ്കിംഗ് സേവനങ്ങള്‍  ഒരിയ്ക്കലും  സൗജന്യമല്ല എന്നതാണ്.  ബാങ്ക്  വാഗ്ദാനം ചെയ്യുന്ന ഓരോ സേവനങ്ങള്‍ക്കും ഒരു നിശ്ചിത തുക  ഉപയോക്താക്കളില്‍ നിന്നും ബാങ്ക്  ഈടാക്കുന്നുണ്ട്.  ATMലൂടെ പണം പിന്‍വലിക്കല്‍ മുതല്‍ മിനിമം ബാലന്‍സ് വരെയുള്ള കാര്യങ്ങള്‍ക്ക്‌   ബാങ്ക് അടിസ്ഥാന  ചാര്‍ജുകള്‍ ഈടാക്കാറുണ്ട്.


ATM ലൂടെ പണം പിൻവലിക്കുന്നതിന്  ബാങ്കുകള്‍ ഈടാക്കിയിരുന്ന ഫീസ്‌  RBI വര്‍ദ്ധിപ്പിച്ചു.  മുന്‍പ്  20 രൂപയായിരുന്ന ഫീസ്‌ ഇപ്പോള്‍  21 രൂപയായാണ്  വര്‍ദ്ധിപ്പിച്ചത്.  എന്നാല്‍, 5 സൗജന്യ  എടിഎം  (ATM) ഇടപാടുകൾക്ക് ശേഷമാണ് ബാങ്ക് തുക ഈടാക്കുക. അതായത്  ATMലൂടെ ആറാമത്തെ തവണ പണമിടപാട് നടത്തുമ്പോള്‍  ബാങ്ക് ഉപയോക്താക്കളില്‍ നിന്നും 21 രൂപ ഈടാക്കും. 


Also Read: LPG സിലിണ്ടർ ഇനി ഉപഭോക്താവിന് എവിടെ നിന്ന് വേണമെങ്കിലും ബുക്ക് ചെയ്യാം, പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ


അതേസമയം, ATM വഴിയുള്ള  സാമ്പത്തികേതര ഇടപാടുകൾക്കുള്ള  (non-financial transactions) ഫീസ് 5 രൂപയിൽ നിന്ന് 6 രൂപയായി സെൻട്രൽ ബാങ്കും  ഉയർത്തി. പുതുക്കിയ നിരക്ക്  2021 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക്  പുറത്തുവിട്ട  ഔദ്യോഗിക  അറിയിപ്പിൽ  പറയുന്നു.


Also Read: Bhagawan's Aadhar Card: അമ്പലത്തിലെ പൂജാരിയ്ക്ക് വേണം 'ഭഗവാന്‍റെ' പേരിലുള്ള Aadhar Card..!! കാരണം കേട്ടാല്‍ അമ്പരക്കും


സാധാരണയായി ബാങ്കുകള്‍ അവരുടെ തന്നെ എടിഎമ്മുകളില്‍ നിന്ന് ഒരു മാസം 5 തവണവരെയാണ് പണം പിന്‍വലിക്കലുകള്‍ അനുവദിക്കുന്നത്. ഒപ്പം മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ വഴി നടത്തുന്ന 3 ഇടപാടുകളും സൗജന്യമാണ്.  ഈ പരിധി കടന്നതിനിന് ശേഷമാണ് ഓരോ പിന്‍വലിക്കലുകള്‍ക്കും ചാര്‍ജ് ഈടാക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.