PNB Alert: KYC സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പുമായി പഞ്ചാബ്‌ നാഷണല്‍ ബാങ്ക്.  ഡിസംബര്‍ 12 ന് മുന്‍പായി KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

PNB പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ KYC ഡിസംബർ 12 ന് മുന്‍പായി പൂർത്തിയാക്കണം. ഈ തിയതിയ്ക്കകം KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട്  നേരിടേണ്ടി വന്നേക്കാം.


Also Read:  PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല


അതായത്,  PNB അക്കൗണ്ട് ഉടമകൾ ഡിസംബർ 12-നകം കെവൈസി പൂർത്തിയാക്കണം. പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട് എങ്കില്‍ സേവനങ്ങളിൽ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍  KYC ഉടന്‍ തന്നെ പൂര്‍ത്തിയാക്കേണ്ടത്‌ അനിവാര്യമാണ്.  PNB യുടെ എല്ലാ അക്കൗണ്ട് ഉടമകളും അവരുടെ KYC ഉടന്‍തന്നെ പൂർത്തിയാക്കണം. ബാങ്ക് പറയുന്നതനുസരിച്ച്, ഡിസംബർ 12 ന് ശേഷം KYC പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് സാമ്പത്തിക ഇടപാട് നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. അതിനാൽ, ഇത്തരത്തിലുള്ള അസൗകര്യങ്ങൾ ഒഴിവാക്കാൻ  ഇതയും വേഗം KYC പൂര്‍ത്തിയാക്കാന്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്നു.  
 
KYC സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അതായത്, ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലൂടെയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ എസ്എംഎസിലൂടെയും അറിയിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അറിയിയ്ക്കുന്നത്. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ഉപഭോക്താക്കൾക്കും KYC അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ട്വീറ്റിൽ അറിയിച്ചു.


നിങ്ങളുടെ KYC അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാം? 


നിങ്ങള്‍  KYC പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന്  അറിയാന്‍ ബാങ്കിനെ സമീപിച്ചാല്‍ മതിയാകും.  അതിനായി, ബാങ്കില്‍ പോകേണ്ട ആവശ്യമില്ല. കസ്റ്റമർ കെയറില്‍ വിളിച്ചാല്‍ മതിയാകും.  അതിനായി,  കസ്റ്റമർ കെയർ നമ്പർ 18001802222. അല്ലെങ്കിൽ 18001032222 എന്ന നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഈ രണ്ട് നമ്പറുകളും ടോൾ ഫ്രീയാണ്.


നിങ്ങളുടെ കെവൈസി എങ്ങനെ പൂർത്തിയാക്കാം?
ബാങ്ക് ശാഖ സന്ദർശിച്ച് നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്യാം. നിങ്ങൾക്ക് ബാങ്കിൽ നിന്ന് KYC ഫോമുകൾ ലഭിക്കും, അവ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് സമർപ്പിക്കുക. അതിനായി,   തിരിച്ചറിയൽ കാർഡ്, വിലാസ തെളിവ്, ഫോട്ടോ, പാൻ കാർഡ്, വരുമാന തെളിവ്, മൊബൈൽ നമ്പർ എന്നിവ നല്‍കണം. ഫോം  സമർപ്പിച്ച ശേഷം, നിങ്ങളുടെ KYC അപ്ഡേറ്റ് ചെയ്യപ്പെടും. 


വീട്ടിലിരുന്ന് നിങ്ങളുടെ KYC അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, ഇതിനായി നിങ്ങളുടെ രേഖകൾ ബാങ്കിലേക്ക് ഇ-മെയിൽ ചെയ്യണം. രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിൽ നിന്ന് മാത്രമേ രേഖ അയയ്ക്കാവൂ എന്ന കാര്യം പ്രത്യേകം ഓര്മ്മിക്കുക. അതിനാല്‍,, നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് തടസം നേരിടാതിരിക്കാന്‍ ഉടന്‍ തന്നെ KYC അപ്‌ഡേറ്റ്  ചെയ്യൂ... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.