PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല

PF Withdrawal:  ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് മാസം തോറുമുള്ള ഈ ചെറിയ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 12:21 PM IST
  • ഇന്ത്യാ ഗവൺമെന്‍റിന്‍റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്കായി ഈ സമ്പാദ്യ പദ്ധതി ആരംഭിച്ചത്. 1951 ലാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് അഥവാ ഇപിഎഫ് സ്ഥാപിതമായത്.
PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല

PF Withdrawal: പ്രൊവിഡന്‍റ് ഫണ്ട്  അക്കൗണ്ട്  അല്ലെങ്കില്‍ PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം എല്ലാ മാസവും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്നു. 

Alo Read:   ICICI FD Update: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഈ അക്കൗണ്ടില്‍ ജീവനക്കാര്‍ നടത്തുന്ന നിക്ഷേപം ഭാവിയിലേയ്ക്കുള്ള ഒരു മുതല്‍ക്കൂട്ടാണ്. അതായത്, ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് മാസം തോറുമുള്ള ഈ ചെറിയ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓർഗനൈസേഷൻ അല്ലെങ്കിൽ EPFO ആണ് ഇന്ത്യയിലെ ജീവനക്കാരുടെ ഈ സമ്പാദ്യങ്ങള്‍ നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും.  

Also Read:  Sunday Born: നിങ്ങള്‍ ഞായറാഴ്ച ജനിച്ചവര്‍ ആണോ? ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഭാഗ്യം വര്‍ദ്ധിക്കും  

EPFO

ഇന്ത്യാ ഗവൺമെന്‍റിന്‍റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്കായി ഈ സമ്പാദ്യ പദ്ധതി ആരംഭിച്ചത്.   1951 ലാണ്  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് അഥവാ ഇപിഎഫ് സ്ഥാപിതമായത്. ഈ സ്ഥാപനത്തിന് മേല്‍നോട്ടം വഹിക്കുന്നത് കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ്. എല്ലാ ജീവനക്കാരും ഈ EPFO യുടെ ഈ സമ്പാദ്യ പദ്ധതിയിലേയ്ക്ക്  ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളത്തിന്‍റെ 12%  ആണ് പ്രതിമാസം നിക്ഷേപിക്കുന്നത്.  
 
PF നിക്ഷേപം വിരമിക്കല്‍ കാലയളവിനെ ലക്ഷ്യമിട്ടുള്ളതാണ് എങ്കിലും, അത്യാവശ്യ ഘട്ടത്തില്‍   സര്‍വീസ് കാലയളവിലും ഈ സമ്പാദ്യത്തില്‍ നിന്നും പണം പിന്‍വലിക്കാം. അതിനായി ചില പ്രധാന രേഖകള്‍ ആവശ്യമാണ്.  

അത്യാവശ്യ ഘട്ടത്തില്‍ PF അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്? അറിയാം 

1. തുക പിന്‍വലിക്കാനായുള്ള സംയോജിത ക്ലെയിം ഫോം 

2. രണ്ട് റവന്യൂ സ്റ്റാമ്പുകൾ

3. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (ബാങ്ക് അക്കൗണ്ട് പിഎഫ് അക്കൗണ്ട് ഉടമയുടെ പേരിൽ മാത്രമായിരിക്കണം)

4. - ഐഡന്‍റിറ്റി പ്രൂഫ്.

5.  മേല്‍വിലാസ തെളിവ്

6. ഐഎഫ്എസ്‌സി കോഡും അക്കൗണ്ട് നമ്പറും അടങ്ങിയ ശൂന്യവും റദ്ദാക്കിയതുമായ ചെക്ക്

7. പിതാവിന്‍റെ  പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഐഡന്‍റി പ്രൂഫുമായി   പൊരുത്തപ്പെടണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News