ന്യൂ ഡൽഹി : ജർമൻ ആഢംബര കാർ നിർമാതാക്കളായ ഔഡി തങ്ങളുടെ വില വർധിപ്പിക്കുന്നു. സെപ്റ്റംബർ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 2.4 ശതമാനം വരെയാണ് വില ഉയരുന്നത്. അതായത് കുറഞ്ഞത് 84,000 രൂപയാണ് ഔഡി തങ്ങളുടെ കാറുകൾക്ക് വില ഉയർത്തിയിരിക്കുന്നത്. വാഹനത്തിന്റെ നിർമ്മാണ ചിലവ് വർധിച്ചതും മറ്റും വില ഉയർത്താൻ കാരണമെന്ന് ഔഡി ഇന്ത്യ തലവൻ ബാൽബിർ സിങ് ദില്ലൺ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോൾ, ഇലട്രിക്കൽ എന്നീ വേരിയന്റുകളിലായിട്ടാണ് ഔഡി തങ്ങളുടെ വിവിധ മോഡലുകൾ അവതരിപ്പിക്കുന്നത്. ഔഡി എ4, ഔഡി എ6, ഔഡി എ8 എൽ, ഔഡി ക്യു5, ഔഡി ക്യൂ7, ഔഡി ക്യു8, ഔഡി എസ്5 സ്പോർട്ബാക്ക്, ഔഡി ആർഎസ് 5 സ്പോർട് ബാക്ക്, ഔഡി ആർഎസ് ക്യു8 എന്നിവയാണ് പെട്രോൾ വേരിയന്റുകളാണ് ജർമൻ നിർമാതാക്കളുടെ കാറുകൾ. 


ALSO READ : Koenigsegg CC850: സ്വീഡിഷ് സൂപ്പർ കാർ നിർമ്മാതാക്കൾ കൊയിനിഗ്സെഗ് CC850 പുറത്തിറക്കി


ഇ-ട്രോൾ എന്ന മോഡലിലാണ് ഔഡി തങ്ങളുടെ ഇലക്ട്രക് വേരിയന്റുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഔഡി ഇ-ട്രോൺ 50, ഔഡി ഇ-ട്രോൺ 55, ഔഡി ഇ-ട്രോൺ സ്പോർട്ബാക്ക് 55, ഔഡി ഇ-ട്രോൺ ജിടി, ഔഡി ആർഎസ് ഇ-ട്രോൺ ജിടി എന്നിവയാണ് ഇലക്ട്രിക് വേരിയന്റുകളിലുള്ള കാറുകൾ ജർമൻ നിർമാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഔഡി ഇ-ട്രോൺ ജിടി, ഔഡി ആർഎസ് ഇ-ട്രോൺ ജിടി എന്നീ കാറുകളാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പുക്കുന്ന ഇലക്ട്രിക് വേരിയന്റുകളിലുള്ള സൂപ്പർകാറുകൾ. 


അടുത്തിടെയാണ് ഔഡി തങ്ങളുടെ എറ്റവും പുതിയ മോഡലായ ക്യു3യുടെ ഓൺലൈൻ ബുക്കിങ്ങിന് തുടക്കമിട്ടത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായിട്ടാണ് ക്യു3 അവതരിപ്പിക്കുന്നത്. ഔഡിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ രണ്ട് ലക്ഷം രൂപ അഡ്വാൻസ് നൽകി ക്യൂ 3 ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ആദ്യം കാർ ബുക്ക് ചെയ്യുന്ന 500 ഉപഭോക്താക്കൾക്ക് കൂടുതൽ വാരന്റിയും മുഴുവൻ സർവീസ് പാക്കേജും സൗജന്യമായി ലഭിക്കുന്നതാണെന്ന് ഔഡി അറിയിച്ചു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.