Axis Bank FD: ആക്‌സിസ് ബാങ്കിൽ സ്ഥിര നിക്ഷേപത്തിന് പുതുതായി എത്ര രൂപ പലിശ നിങ്ങൾക്ക് ലഭിക്കും? പുതിയ നിരക്ക് ഇങ്ങനെ
Axis Bank FD Rate: ആക്‌സിസ് ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, 13 മാസത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധിയുള്ള എഫ്‌ഡിയുടെ പലിശ നിരക്ക് 6.75 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി
ആക്‌സിസ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് തിരഞ്ഞെടുത്ത കാലയളവിൽ കൊടുക്കുന്ന പലിശ നിരക്ക് 40 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ വർദ്ധിപ്പിച്ചു. ഏറ്റവും പുതിയ പലിശനിരക്കുകൾ 2023 മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വന്നു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആർബിഐ പ്രധാന റിപ്പോ നിരക്ക് 225 ബിപിഎസ് വർദ്ധിപ്പിച്ചതിനാൽ ഈയടുത്ത കാലത്ത് ബാങ്കും പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.
ആക്‌സിസ് ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, 13 മാസത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധിയുള്ള എഫ്‌ഡിയുടെ പലിശ നിരക്ക് 6.75 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി 40 ബേസിസ് പോയിന്റ് വർധിപ്പിച്ചിട്ടുണ്ട്. 2 വർഷത്തിനും 30 മാസത്തിനും ഇടയിലുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.26 ശതമാനമാണ്.
പുതുക്കിയ പലിശ നിരക്ക് ഇതാ
7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനവും 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനവും ലഭിക്കും.30 ദിവസം മുതൽ 45 ദിവസം വരെ പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനവും 46 ദിവസം മുതൽ 60 ദിവസം വരെ പൊതുജനങ്ങൾക്ക് 4.00 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4.00 ശതമാനവും നൽകും.
61 ദിവസം മുതൽ 3 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 4.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം പലിശയും ലഭിക്കും.3 മാസം മുതൽ 4 മാസത്തിൽ താഴെയാണെങ്കിൽ പൊതു ജനങ്ങൾക്ക് 4.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനവും പലിശ ലഭിക്കും.4 മാസം മുതൽ 5 മാസത്തിൽ താഴെയാണെങ്കിൽ പൊതു ജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനവും പലിശ നൽകും.
5 മാസം മുതൽ 6 മാസത്തിൽ താഴെ പൊതു ജനങ്ങൾക്ക് 4.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനവും ലഭിക്കാം. 6 മാസം മുതൽ 7 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 5.75 ശതമാനം ഒപ്പം മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം 7 മാസം മുതൽ 8 മാസത്തിൽ താഴെ പൊതു ജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനവും പലിശയും സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കും.
8 മാസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.00,9 മാസം മുതൽ 10 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം 10 മാസം മുതൽ 11 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം 11 മാസം മുതൽ 11 മാസം വരെ 25 ദിവസം: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം എന്നിങ്ങനയും പലിശ ലഭിക്കും.
11 മാസം 25 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം അല്ലെങ്കിൽ 1 വർഷം മുതൽ 1 വർഷം വരെ 4 ദിവസം: പൊതു ജനങ്ങൾക്ക് 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം ഒപ്പം 1 വർഷം 5 ദിവസം മുതൽ 1 വർഷം 11 ദിവസം വരെ പൊതു ജനങ്ങൾക്ക് 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ലഭിക്കും.1 വർഷം 11 ദിവസം മുതൽ 1 വർഷം 24 ദിവസം വരെയും ഒപ്പം പൊതു ജനങ്ങൾക്ക് 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ലഭിക്കും.
1 വർഷം 25 ദിവസം മുതൽ 13 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം,13 മാസം മുതൽ 14 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം, 14 മാസം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം, 15 മാസം മുതൽ 16 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം, 16 മാസം മുതൽ 17 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം, 17 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം
18 മാസം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.15 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം, 2 വർഷം മുതൽ 30 മാസത്തിൽ താഴെ: പൊതു ജനങ്ങൾക്ക് 7.26 ശതമാനം; മുതിർന്ന പൗരന്മാർക്ക് 8.01 ശതമാനം,30 മാസം മുതൽ 3 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ ലഭിക്കും.
3 വർഷം മുതൽ 5 വർഷം വരെ പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ ലഭിക്കും ഒപ്പം 5 വർഷം മുതൽ 10 വർഷം വരെ പൊതുജനങ്ങൾക്ക് 7.00 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ