INSPIRE by Bandhan Bank: മുതിർന്ന പൗരന്മാർക്കായി ഒരു അടിപൊളി നിക്ഷേപ പദ്ധതിയുമായി ബന്ധൻ ബാങ്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ള 'ഇൻസ്പയർ' (INSPIRE) എന്ന പേരില്‍ ബന്ധൻ ബാങ്ക് തങ്ങളുടെ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഈ സ്ഥിര നിക്ഷേപ പദ്ധതി 8.35% വരെ പലിശ വാഗ്ദാനം ചെയ്യുന്നു, ബാങ്ക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.  


Also Read:  Horoscope Today December 19: ഈ രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത്‌ വന്‍ നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?


സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ബന്ധന്‍ ബാങ്ക് ഉയര്‍ന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ കാലയളവിലേക്ക് 8.35% വരെ ഉയർന്ന FD പലിശ നിരക്ക് ലഭിക്കും. 


Also Read:  Suspension Of MPs: റെക്കോര്‍ഡ് സസ്പെൻഷന്‍!! 49 എംപിമാര്‍കൂടി പുറത്ത്  
 
മരുന്നുകൾ വാങ്ങുന്നതിന് പ്രത്യേക കിഴിവുകൾ, രോഗനിർണയ സേവനങ്ങൾ, വൈദ്യചികിത്സകൾ തുടങ്ങിയ ലൈഫ് കെയർ ആനുകൂല്യങ്ങളും ഈ  'ഇൻസ്പയർ' (INSPIRE) പ്രോഗ്രാം നൽകുന്നുണ്ടെന്ന് ബന്ധൻ ബാങ്ക് വ്യക്തമാക്കുന്നു.  ഡോക്ടറുടെ കൺസൾട്ടേഷൻ, മെഡിക്കൽ ചെക്കപ്പുകൾ, ഡെന്‍റൽ കെയർ എന്നിവയിൽ ഇളവുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാരുടെ ബാങ്കിംഗ് അനുഭവം സുഗമമാക്കുന്നതിന് ഫോൺ ബാങ്കിംഗ് ഓഫീസറിലേക്കുള്ള നേരിട്ടുള്ള ആക്‌സസ് പോലുള്ള അധിക സവിശേഷതകൾ ഉൾപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. ഈ സേവനങ്ങള്‍ അധികം വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 


'കഴിഞ്ഞ  8 വര്‍ഷമായി ബാങ്കിംഗ് മേഖലയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ബന്ധന്‍ ബാങ്ക് കൈവരിച്ചിരിയ്ക്കുന്നത്‌. എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യവും ആവശ്യവും തിരിച്ചറിഞ്ഞാണ് ബാങ്ക് പദ്ധതികള്‍ ആവിഷക്കരിക്കുന്നതും നടപ്പാക്കുന്നതും. ബാങ്കിംഗ് പ്രവർത്തനങ്ങളുടെ എട്ട് വർഷത്തിനിടയിൽ മുതിർന്ന ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ ബാങ്കിന് അവസരം ലഭിച്ചു, ഈ പരിപാടി   'ഇൻസ്പയർ' (INSPIRE) അവരോടുള്ള ബഹുമാനത്തിന്‍റെ അടയാളമാണ്', ബന്ധൻ ബാങ്കിന്‍റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി സുജോയ് റോയ് പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.