Bank Strike In December: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കാം. ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ദിവസങ്ങളോളം തുടരുന്നതിനാല്‍ വിവിധ ബാങ്കിംഗ് സേവനങ്ങൾക്ക് ഉപഭോക്താക്കൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 
 
ബാങ്ക് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ അസോസിയേഷനായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) ഡിസംബർ 4 മുതൽ രാജ്യവ്യാപകമായി പണിമുടക്കുകൾ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുന്ന 13 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പണിമുടക്കിന്‍റെ പ്ലാന്‍ അസോസിയേഷൻ വെളിപ്പെടുത്തി. 


Also Read:  Lucky Zodiac: 4 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!! ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും   
 
വിവിധ ദേശസാൽകൃത, സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി ഡിസംബർ 4 മുതൽ ജനുവരി 20 വരെ വിവിധ ദിവസങ്ങളിൽ പണിമുടക്ക് നടത്താനാണ് അസോസിയേഷന്‍റെ  തീരുമാനം. രാജ്യത്തുടനീളമുള്ള നിരവധി ബാങ്കുകളെ ഈ പണിമുടക്ക് സാരമായി  ബാധിക്കും. പണിമുടക്കില്‍ സർക്കാർ, സ്വകാര്യ ബാങ്കുകളും ഉൾപ്പെടുന്നു.


Also Read:  World Cup Final 2023: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍!! ഞായറാഴ്ച അഹമ്മദാബാദില്‍ തീപ്പൊരി പോരാട്ടം  
 
ഇത്തവണ തുടര്‍ച്ചയായ അടച്ചുപൂട്ടല്‍ ഒഴിവാക്കി പരമാവധി ആഘാതം സൃഷ്ടിക്കുന്നതിനും അവരുടെ ആവശ്യങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി AIBEA വിവിധ തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇത്തവണ പണിമുടക്ക് വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തിതിരിയ്ക്കുകയാണ് അസോസിയേഷന്‍. 


അസോസിയേഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഡിസംബറിലെ 6 ദിവസത്തെ പണിമുടക്കിന്‍റെ സൂചന നല്‍കുന്നുണ്ട്. ഇത് നിർദ്ദിഷ്ട തീയതികളിലെ വ്യക്തിഗത ബാങ്കുകളെ ബാധിക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) പുറപ്പെടുവിച്ച ബാങ്ക് പണിമുടക്ക് ഇപ്രകാരമാണ്...  


ഡിസംബർ 4, 2023:  പഞ്ചാബ് നാഷണൽ ബാങ്ക് (PNB), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്.


ഡിസംബർ 5, 2023:  ബാങ്ക് ഓഫ് ബറോഡ,  ബാങ്ക് ഓഫ് ഇന്ത്യ 


ഡിസംബർ 6, 2023:  കാനറ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 


ഡിസംബർ 7, 2023: ഇന്ത്യൻ ബാങ്ക്, യുകോ ബാങ്ക് 


ഡിസംബർ 8, 2023: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര 


ഡിസംബർ 11, 2023: സ്വകാര്യ ബാങ്കുകള്‍ 


ഡിസംബർ 4 മുതൽ 11 വരെ വിവിധ ദേശസാത്കൃത ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും പണിമുടക്കുകളാണ് എഐബിഇഎയുടെ രേഖാമൂലമുള്ള പണിമുടക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  തുടര്‍ന്ന് ജനുവരി 2 മുതൽ 6 വരെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുക്കും. 2024 ജനുവരി 19-20 തീയതികളിൽ രണ്ട് ദിവസത്തെ അഖിലേന്ത്യാ ബാങ്കേഴ്‌സ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  


സംസ്ഥാനതല ബാങ്ക് പണിമുടക്ക് (State-wise bank strike)


ഡിസംബര്‍ മാസത്തിലെ പണിമുടക്കിന് ശേഷം ജനുവരി 2 മുതൽ, പണിമുടക്ക് സംസ്ഥാന തലത്തിലേയ്ക്ക് മാറും.  


ജനുവരി 2 ന് തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എല്ലാ ബാങ്കുകളുടെയും ജീവനക്കാർ പണിമുടക്കും.


യുപിയിലും ഡൽഹിയിലും ബാങ്ക് പണിമുടക്ക് (UP and Delhi bank strike)


ഉത്തർപ്രദേശിലേയും ന്യൂഡൽഹിയിലേയും ബാങ്കുകൾ യഥാക്രമം ജനുവരി 4, 5 തീയതികളിൽ അടഞ്ഞുകിടക്കും.


രണ്ട് ദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് (Two-day all India bank strike)


ജനുവരി 19, 20 തീയതികളിൽ പൊതു, സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളും ദ്വിദിന പണിമുടക്ക് നടത്തും. 


ബാങ്ക് ജീവനക്കാരുടെ നിലവിലുള്ള റിക്രൂട്ട്‌മെന്‍റും ഔട്ട്‌സോഴ്‌സിംഗ് രീതിയും സംബന്ധിച്ച ആശങ്കകളാണ് അസോസിയേഷൻ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങള്‍. എല്ലാ ബാങ്കുകളിലും മതിയായ 'അവാർഡ് സ്റ്റാഫ്' റിക്രൂട്ട്‌മെന്‍റ് ഉറപ്പാക്കുക, ബാങ്കിംഗ് മേഖലയിലെ സ്ഥിരം ജോലികൾക്കായി  ഔട്ട്‌സോഴ്‌സിംഗ് നിർത്തുക എന്നിവയാണ് ജീവനക്കാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ, എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം ആണ് പണിമുടക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. 


ദിവസങ്ങള്‍ നീളുന്ന ഈ പണിമുടക്ക് മൂലം രാജ്യത്തുടനീളം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ പല ശാഖകളിലും ജീവനക്കാരുടെ അഭാവം മൂലം വിവിധ ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ ഉപഭോക്താക്കൾക്ക് വെല്ലുവിളികൾ അനുഭവപ്പെട്ടേക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.