Bank Holiday December 2022: RBI പുറത്തുവിട്ട  Holiday List അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, ഡിസംബര്‍ മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനായി നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുമ്പ് അവധി ദിവസങ്ങളുടെ ലിസ്റ്റ് പരിശോധിക്കാന്‍ ശ്രദ്ധിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ബാങ്കുകള്‍ക്ക് 13 ദിവസം അവധിയാണ് എങ്കിലും  ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല.  RBI യുടെ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത്  രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളാണ്.  അതായത്, വിവിധ പ്രാദേശിക ആഘോഷങ്ങൾ  മൂലം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അവധികള്‍ മൂലമോ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും.


Also Read:   Satyendar Jain: ജയിലില്‍ മന്ത്രി സത്യേന്ദർ ജെയിനിനെ മസാജ് ചെയ്ത് ബലാത്സംഗ കേസിലെ പ്രതി, AAP കുരുക്കില്‍ 


 


2022 ഡിസംബര്‍ മാസത്തിലെ അവധി ദിനങ്ങള്‍ വിശദമായി ചുവടെ: - 
 
ഡിസംബര്‍  3 :  ശനിയാഴ്ച,  വിശുദ്ധ ഫ്രാന്‍സിസ് സേവ്യരുടെ ഫീസ്റ്റ്, ഗോവയില്‍ ബാങ്കുകള്‍ക്ക് അവധി 


ഡിസംബര്‍  4 :   ഞായറാഴ്ച


ഡിസംബര്‍  10 :  രണ്ടാം ശനിയാഴ്ച 


ഡിസംബര്‍ 11 :  ഞായറാഴ്ച


ഡിസംബര്‍ 12 :  തിങ്കളാഴ്ച,  Pa-Togan Nengminja Sangma പ്രമാണിച്ച് മേഘാലയയില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും  


 ഡിസംബര്‍ 18 : ഞായറാഴ്ച


ഡിസംബര്‍ 19:  ഗോവ ലിബറേഷന്‍ ഡേ, ഗോവയില്‍ ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും 


ഡിസംബര്‍  24 :  ക്രിസ്തുമസ് ആഘോഷം, നാലാം ശനിയാഴ്ച 


ഡിസംബര്‍  25 :  ക്രിസ്തുമസ്, ഞായറാഴ്ച


ഡിസംബര്‍ 26 :  ക്രിസ്തുമസ് ആഘോഷം,  മിസോറം, സിക്കിം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി  


ഡിസംബര്‍ 29 :  ഗുരു ഗോബിന്ദ് സിംഗ് ജയന്തി, പഞ്ചാബില്‍ ബാങ്കുകള്‍ക്ക് അവധി  


ഡിസംബര്‍ 30 : വെള്ളിയാഴ്ച,  U Kiang Nangbah പ്രമാണിച്ച്  മേഘാലയയില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും  


ഡിസംബര്‍ 31 :  ശനിയാഴ്ച,  പുതുവത്സരം, New year Eve പ്രമാണിച്ച് മേഘാലയയില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും  


സംസ്ഥാന പ്രഖ്യാപിത അവധികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിൽ  അവധികൾ ആചരിക്കും, എന്നിരുന്നാലും ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ പ്രവര്‍ത്തിക്കില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.