Bank Holidays May 2024:  ഏപ്രില്‍ മാസം അവസാനിക്കാന്‍ പോകുന്നു. മെയ്‌ മാസത്തില്‍ നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പട്ട ഏതെങ്കിലും ഇടപാടുകള്‍ നടത്താനുണ്ട് എങ്കില്‍ അത് നിങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടത് അനിവാര്യമാണ്. അതായത് ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Venus Transit 2024: ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത്  
 
മെയ് മാസത്തിൽ വാരാന്ത്യങ്ങൾ ഒഴികെ 9 ദിവസം ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും. കൂടാതെ, ബാങ്കുകള്‍ അവയുടെ പതിവ് പ്രതിവാര അവധികളുടെ ഭാഗമായി എല്ലാ ഞായറാഴ്ചകളിലും ഒപ്പം മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കില്ല. 


Also Read:  Kerala Heatwave: ഉഷ്ണതരംഗം, അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
  
2024 മെയ് മാസത്തെ ബാങ്ക് അവധിക്കാല പട്ടിക ചുവടെ:- 


മെയ് 1 : മേയ് ദിനത്തിൽ പ്രധാന നഗരങ്ങളിൽ ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. കൂടാതെ, മുംബൈ, നാഗ്പൂർ, ബേലാപൂർ തുടങ്ങിയ സ്ഥലങ്ങളിൽ മഹാരാഷ്ട്ര ദിനം പ്രമാണിച്ച് ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. 


മെയ് 7: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ ഈ ദിവസം അഹമ്മദാബാദ്, പനാജി, ഭോപ്പാൽ, റായ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും.


മെയ് 8: രവീന്ദ്രനാഥ ടാഗോറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ ബാങ്കുകൾക്ക് അവധിയായിരിക്കും.


മെയ് 10: ബസവ ജയന്തി / അക്ഷയ തൃതീയ പ്രമാണിച്ച് ഈ ദിവസം ബെംഗളൂരുവിൽ ബാങ്കുകൾക്ക് അവധി 


മെയ് 13:  പൊതു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ ദിവസം ശ്രീനഗറിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.


മെയ് 16: സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ സംസ്ഥാന ദിനാഘോഷങ്ങൾ ഉണ്ടായിരിക്കും, അതിനാൽ ബാങ്ക് അവധിയായിരിക്കും.


മേയ് 20: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി മുംബൈയിലും ബേലാപൂരിലും ബാങ്ക് അവധി.


മെയ് 23: ബുദ്ധ പൂർണിമ പ്രമാണിച്ച് പ്രധാന നഗരങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.  ത്രിപുര, മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, ജമ്മു, ലഖ്‌നൗ, ബംഗാൾ, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ശ്രീനഗർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ബുദ്ധ പൂർണിമ ദിനത്തിൽ ബാങ്കിംഗ് സേവനങ്ങൾ  ഉണ്ടായിരിയ്ക്കില്ല. 


മെയ് 25: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് അഗർത്തലയിലും ഭുവനേശ്വറിലും ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. 


എല്ലാ ബാങ്ക് അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ തുടരും. ബാങ്കുകളുടെ വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കിംഗ് ജോലികൾ സൗകര്യപ്രദമായി നടത്താന്‍ സാധിക്കും.  ആളുകൾക്ക് അടിയന്തര പണ ആവശ്യങ്ങള്‍ക്കായി എടിഎമ്മുകൾ ഉപയോഗിക്കാം.  ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധി ബാധിക്കില്ല.  


  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.