Venus Transit 2024: ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത്

Published: Apr 28, 2024, 06:28 PM IST|Updated: Apr 28, 2024, 06:28 PM IST

Malavya Rajyog 2024: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാശികൾ മാറുന്ന അവസരത്തില്‍ രാജയോഗവും  രൂപപ്പെടുന്നു. ഈ രാജയോഗങ്ങള്‍ ചില രാശിക്കാർക്ക് വളരെ ശുഭകരമായി മാറുന്നു.  അത് അവരുടെ ജീവിതത്തില്‍ അളവറ്റ സമ്പത്തും ഉയര്‍ച്ചയും സമ്മാനിയ്ക്കുന്നു.  

ജ്യോതിഷത്തിൽ, സുഖസൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും ദാതാവായി ശുക്രനെ കണക്കാക്കുന്നു. മെയ് മാസത്തിൽ ശുക്രൻ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കും, 

Malavya Rajyog 20241/4

മാളവ്യ രാജയോഗം  

ശുക്രൻ സുഖസൗകര്യങ്ങളും ആഡംബരങ്ങളും നല്‍കുന്ന ഗ്രഹമാണ്. മെയ് മാസത്തിൽ ശുക്രൻ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കും. ശുക്രന്‍റെ രാശി മാറ്റം മൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗം 3 രാശിക്കാർക്ക് ധാരാളം സമ്പത്തും ഐശ്വര്യവും നൽകും. ഈ രാശിക്കാരുടെ ജീവിതത്തില്‍ പുരോഗതിയുടെ പുതിയ വാതിലുകള്‍ തുറക്കപ്പെടും. 

Venus Transit 2024 impact on Taurus 2/4

ഇടവം രാശി  (Taurus Zodiac Sign) 

ഇടവം രാശിക്കാർക്ക് ശുക്ര സംക്രമണം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാരായ ബിസിനസുകാർക്ക് ഈ സമയം വളരെ മികച്ചതായിരിയ്ക്കും. ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ഒരു പുതിയ ഇടപാട്  ലഭിച്ചേക്കാം. ദാമ്പത്യ ജീവിതത്തിൽ വന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. ഒരു കരിയർ കുതിച്ചുചാട്ടം നിങ്ങൾ കണ്ടേക്കാം. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്ന പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. 

Malavya Rajyog 2024 effect on Leo 3/4

ചിങ്ങം രാശി (Leo Zodiac Sign) 

ചിങ്ങം രാശിക്കാര്‍ക്ക് ശുക്ര സംക്രമണം ശുഭ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാം, ഭാവിയില്‍ പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. പ്രണയ ജീവിതത്തിൽ മാധുര്യം നിറയും, നല്ല പങ്കാളിയെ ലഭിക്കാം, കുടുംബ ബന്ധങ്ങൾ കൂടുതല്‍ ശക്തമാകും. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ  ജോലി ആരംഭിക്കുക, നിങ്ങൾ വിജയം കൈവരിക്കും. ബിസിനസുകാർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനും പുതിയ ബിസിനസ് ആരംഭിക്കാനും കഴിയും.

Venus Transit 2024 positive effect on Virgo 4/4

കന്നി രാശി  (Virgo Zodiac Sign) 

കന്നി രാശിക്കാർക്ക് ജോലിയിൽ ഭാഗ്യത്തിന്‍റെ  പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തിപ്പെടും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ സുഖ  സൗകര്യങ്ങള്‍ വർദ്ധിച്ചേക്കാം. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള അവസരം ലഭിക്കാം. ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മികച്ച വിജയം  ലഭിക്കും. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)