പൊതുമേഖലാ ബാങ്കായ  ബാങ്ക് ഓഫ് ബറോഡ (ബിഒബി) വിവിധ  സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് വർധിപ്പിച്ചു. നേരത്തെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. രണ്ട് കോടി രൂപ വരെയുള്ള വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് 1.25 ശതമാനമായി ഉയർത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നിരക്കുകൾ 2023 ഡിസംബർ 29 മുതൽ പ്രാബല്യത്തിൽ വരും.നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് ശതമാനത്തിൽ നിന്ന് 4.25 ശതമാനമായാണ് ഉയർത്തിയത്. ഇതിനുശേഷം, 15-45 ദിവസത്തേക്കുള്ള നിക്ഷേപങ്ങളിൽ പലിശ നിരക്ക് ഒരു ശതമാനം വർധിപ്പിച്ച് 4.50 ശതമാനമാക്കി.


പുതിയ നിരക്കുകൾ


മുതിർന്ന പൗരന്മാർക്കും ഒരു സന്തോഷവാർത്തയുണ്ട്. ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75% മുതൽ 7.75% വരെ പലിശ നൽകുന്നുണ്ട്


യൂണിയൻ ബാങ്ക് എഫ്ഡി നിരക്കുകൾ വർധിപ്പിച്ചു


ഇതിനുപുറമെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും എഫ്ഡിയുടെ പലിശനിരക്ക് വർധിപ്പിച്ചു. 2 കോടിയിൽ താഴെയുള്ള സ്ഥിര കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ വർദ്ധിപ്പിച്ചു. ഈ നിരക്കുകൾ ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും പുതിയ വർദ്ധനയ്ക്ക് ശേഷം, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള FD-കൾക്ക് ബാങ്ക് 3% മുതൽ 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.