Bank of Baroda Launches MSSC: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്  മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് (Mahila Samman Savings Certificate - MSSC). സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമ്പാദ്യ പദ്ധതിയാണ് ഇത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 2023-24 ലെ കേന്ദ്ര ബജറ്റിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ചെറുകിട സമ്പാദ്യ പദ്ധതിയായാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. 2025 മാർച്ച് 31 വരെ രണ്ട് വർഷത്തേക്ക് ഈ പദ്ധതിക്ക് സാധുതയുണ്ട്. 


Also Read:  Latest Update on PM Kisan 14th Installment: പിഎം കിസാൻ 14-ാം ഗഡു ജൂലൈ 28 ന് കർഷകര്‍ക്ക് ലഭിക്കും!! 
 
2 വര്‍ഷത്തെ കാലാവധിയുള്ള ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. 2 വര്‍ഷത്തേക്ക് 2 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക. ഈ പദ്ധതി നല്‍കുന്ന പലിശ മറ്റ് സമ്പാദ്യ പദ്ധതികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അധികമാണ്. കൂടാതെ, നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല. 


Also Read:   Delhi Flood Update: യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആശങ്കയില്‍ ഡല്‍ഹി 


പദ്ധതിയിൽ നിങ്ങൾ രണ്ട് വര്‍ഷത്തേക്ക്  2,00,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ  പ്രതിവര്‍ഷം 7.50% എന്ന പലിശ നിരക്കില്‍ ആദ്യ വര്‍ഷം 15,000 രൂപയും രണ്ടാം വര്‍ഷം 16,125 രൂപയും ലഭിക്കും. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, മൊത്തം2,31,125 രൂപയാണ്  ലഭിക്കുക.


പദ്ധതി പ്രഖ്യാപിച്ച അവസരത്തില്‍ ഈ സ്കീം പോസ്റ്റ്‌ഓഫീസുകള്‍ വഴി മാത്രമാണ് ലഭിക്കുക എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ അത് മാറി. രാജ്യത്തെ സ്വകാര്യ, പൊതു മേഖല ബാങ്കുകള്‍ വഴിയും സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.  


മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് (Mahila Samman Savings Certificate - MSSC) സംബന്ധിച്ച നിയമങ്ങള്‍ മാറിയതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ സ്ത്രീകള്‍ക്കായി പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ രാജ്യത്തെ നിരവധി ബാങ്കുകളില്‍ ഈ പദ്ധതിയില്‍ ചേരുവാന്‍ അവസരം ഉണ്ട്. 


കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയും  മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയില്‍ ചേരുവാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സൗകര്യം ആരംഭിച്ച മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.