Bank Saving Account : സേവിങ്സ് അക്കൗണ്ടുകൾക്ക് മികച്ച പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഏതൊക്കെ?
ഇപ്പോൾ സേവിങ്സ് അക്കൗണ്ടുകൾക്ക് പൊതു മേഖല ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ നൽകി കൊണ്ടാണ് നിരവധി സ്വകാര്യ ബാങ്കുകളും, ചെറുകിട ധനകാര്യ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
Mumbai: ബാങ്കിലെ സേവിങ്സ് അക്കൗണ്ടുകൾക്ക് (Savings Account) മികച്ച പലിശ നിരക്കുകൾ (Interest Rate) പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് നാഷണൽ ബാങ്കും (Punjab National Bank) ഐഡിബിഐ ബാങ്കും. സാധാരണയായി ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ വളരെ കുറഞ്ഞ പലിശ നിരക്കാണ് സേവിങ്സ് അക്കൗണ്ടുകൾക്ക് ലഭിക്കാറുള്ളത്.
ഇപ്പോൾ സേവിങ്സ് അക്കൗണ്ടുകൾക്ക് പൊതു മേഖല ബാങ്കുകൾ (Bank) നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ നൽകി കൊണ്ടാണ് നിരവധി സ്വകാര്യ ബാങ്കുകളും, ചെറുകിട ധനകാര്യ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്. അതുകൂടാതെ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ അടിയന്തര ആവശ്യത്തിനും സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കാം.
ALSO READ: Old Note: പഴയ 500 രൂപ നോട്ടിന് പകരം ലഭിക്കുന്നു 10,000 രൂപ, അറിയാം..
നിങ്ങൾ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന് എത്ര പലിശ ലഭിക്കുമെന്ന് പണം നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം. റിപ്പോർട്ടുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ പലിശ നൽകുന്നത് പഞ്ചാബ് നാഷണൽ ബാങ്കാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിന് നൽകുന്നത് 3.5 ശതമാനം പലിശയാണ്.
പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പലിശ നിരക്ക് സേവിങ്സ് അക്കൗണ്ടിന് നൽകുന്നത് ഐഡിബിഐ ബാങ്കാണ്. ഐഡിബിഐ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 3.4 ശതമാനമാണ്. അതെ സമയം സേവിങ്സ് അക്കൗണ്ടിന് കാനറ ബാങ്ക് നൽകുന്ന പലിശ നിരക്ക് 3.2 ശതമാനമാണ്.
ALSO READ: SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..
അതെ സമയം എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും സേവിങ്സ് അക്കൗണ്ടിന് 3 മുതൽ 3.5 ശതമാനം വരെ പലിശ നിരക്കാണ് നൽകുന്നത്. അതെ സമയമാ കൊടക് മഹിന്ദ്ര ബാങ്ക് 3.5 ശതമാനം മുതൽ 4 ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്. എന്നാൽ പൊതു മേഖല ബാങ്കായ എസ്ബിഐ നൽകുന്നത് 2.70 ശതമാനം പലിശ മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...