ലോകോത്തര ഫുട്ബോള്‍  താരം  ലയണല്‍ മെസി  (Lionel Messi) ബാഴ്‌സലോണയോട് വിടപറഞ്ഞു.  അടുത്ത കളിക്കളം  പി എസ് ജി ആയിരിക്കുമെന്നതു ഏതാണ്ട് ഉറപ്പിച്ചു.  ആ അവസരത്തില്‍  നിര്‍ണ്ണായക നീക്കവുമായി ആമസോണ്‍ (Amazon).


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രഞ്ച് ലീഗിന്‍റെ  80% മത്സരങ്ങൾ  സംപ്രേക്ഷണം ചെയ്യാനുള്ള അവകാശമാണ് ആമസോൺ  (Amazon Prime) നേടിയെടുത്തിരിക്കുന്നത്.  250 മില്യൺ യൂറോയ്ക്ക് ആണ് കരാര്‍.    ഫ്രാൻസിലും യൂറോപ്പിലുമായി ലീഗ് വൺ എന്നറിയപ്പെടുന്ന ഫ്രഞ്ച് ലീഗിന്‍റെ സംപ്രേക്ഷണാവകാശമാണ്  ലോജിസ്റ്റിക്‌സ് മേഖലയിലെ ഭീമനായ ആമസോൺ നേടിയെടുത്തിരിയ്ക്കുന്നത്.


കരാര്‍ ആമസോണ്‍ കൈക്കലാക്കിയതോടെ  തിരിച്ചടി നേരിട്ടത്  ഇതുവരെ ഫ്രഞ്ച് ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്ന കനാൽ പ്ലസിനാണ്.  ശേഷിച്ച 20% മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം  വന്‍ തുട മുടക്കിയാണ് കനാൽ പ്ലസ് സ്വന്തമാക്കിയത്.


പുതിയ കരാർ പ്രകാരം യൂറോപ്പിലുള്ള ആമസോൺ പ്രൈം (Amazon Prime)  അംഗങ്ങൾക്ക് ലീഗ് മത്സരങ്ങൾ കാണാൻ പ്രതിമാസം 12.99 യൂറോയാണ് ചിലവാക്കേണ്ടി വരിക. ലീഗ് വൺ മത്സരങ്ങളടക്കം ഏകദേശം മൂന്നൂറോളം മത്സരങ്ങളാണ് ഒരു മാസത്തിൽ  പ്രൈമിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുക. 


Also Read: Lionel Messi: ലയണൽ മെസി ബാഴ്‌സലോണയോട് വിടപറയുമ്പോള്‍ ആരാധകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി റെക്കോർഡ് നേട്ടങ്ങള്‍ ബാക്കി...!!


ആമസോൺ പ്രൈമിന് ഇന്ത്യയിൽ വലിയ സ്വീകാര്യതയുള്ളതു കൊണ്ട്   ഫ്രഞ്ച് ലീഗ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തിലും ഉടന്‍ തീരുമാനമാകുമെന്നാണ് വിലയിരുത്തല്‍. 


മീഡിയാപ്രോയുമായി നിലനിന്നിരുന്ന കരാറിൽ പ്രശ്‌നങ്ങൾ വന്നതോടെയാണ് ലീഗ് വണിന്‍റെ അവകാശം ആമസോണിന് ലഭിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.